ഹ്രസ്വ സിനിമകൾക്കായി ഒരു പ്ലാറ്റ്ഫോം കലൈഡോസ്കോപ് ലോഞ്ച് ചെയ്തു
text_fieldsകലൈഡോസ്കോപ് ലോഞ്ചിങ് ചടങ്ങിൽനിന്ന്
മസ്കത്ത്: ഒമാനിൽ ഹ്രസ്വസിനിമകളുടെ നിർമാണവും അവതരണവും ഏകോപിക്കാനും പ്രോത്സാഹിപ്പിക്കാനുമായി രൂപവത്കരിച്ച ‘കലൈഡോസ്കോപ്’ റൂവി ദാനത് ഹാളിൽ നടന്ന ചടങ്ങിൽ ചെയ്തു. ഡോ. രത്നകുമാർ രക്ഷാധികാരിയായ സമിതിയുടെ ചടങ്ങിൽ പ്രശസ്ത ഒമാനി നടിയായ മൈമൂന ബിൻത് സാലിം അൽ മാമറി മുഖ്യാതിഥിയായി.
ലബനാൻ നടിയും എഴുത്തുകാരിയുമായ സെലീന അൽ സൈദ്, ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ ക്രീയേറ്റീവ് ഇവന്റസ് എൽ.എൽ.സി ഡയറക്ടർ മൻസൂർ അഹ്മദ്, യുക്രെയ്ൻ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥ താനിയ എന്നിവരും സംബന്ധിച്ചു.
ലക്ഷ്മി കൊതനേത് അവതാരികയായി. സ്നിഗ്ധ പ്രവീണിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ കലൈഡോസ്കോപ്പിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് കബീർ യൂസുഫ് വിശദീകരിച്ചു. ജയകുമാർ വള്ളികാവ് ആണ് ചെയർമാൻ. അരുൺ മേലേതിൽ, പ്രകാശ് വിജയൻ, ബാബു പി മുതുതല, അനുരാജ് രാജൻ, ഇന്ദു ബാബുരാജ്, അനിതരാജൻ എന്നിവരാണ് മറ്റു ഭാരവാഹികൾ.
മലയാളം പോലെ തന്നെ മറ്റു ഭാഷകളെയും പരിഗണിച്ചുകൊണ്ട് ആദ്യമായി ഒരു ഹ്രസ്വ സിനിമാ മത്സരമാണ് കലൈയിഡോസ്കോപ്പ് ലക്ഷ്യമിടുന്നത്. ഇതിന്റെ വിശദ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് അരുൺ മേലേതിൽ പറഞ്ഞു. ‘കലൈയിഡോസ്കോപ്പ് 2025’എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ പോസ്റ്റർ പ്രകാശനം മുഖ്യാതിഥികൾ നിർവഹിച്ചു.
സിദ്ദിഖ് ഹസ്സൻ, സലിം മുതുവമ്മേൽ, ബാബു തോമസ്, സോമസുന്ദരം, സബിത ലിജോ അലക്സ്, തുടങ്ങി ഒമാനിലെ സിനിമാ നാടക രംഗങ്ങളിലെ പ്രമുഖർ സംസാരിച്ചു. അരുൺ മേലേതിൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

