Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘കാലിഡോസ്‌കോപ്പ് 2026’...

‘കാലിഡോസ്‌കോപ്പ് 2026’ ഭാവലയ അന്താരാഷ്ട്ര ഷോർട് ഫിലിം മത്സരം 25ന്

text_fields
bookmark_border
‘കാലിഡോസ്‌കോപ്പ് 2026’ ഭാവലയ അന്താരാഷ്ട്ര ഷോർട് ഫിലിം മത്സരം 25ന്
cancel

മസ്‌കത്ത്: ഒന്നാമത് ഭാവലയ അന്താരാഷ്ട്ര ഷോർട് ഫിലിം മത്സരം ‘കാലിഡോസ്കോപ്പ് 2026’ ഏപ്രിൽ 25ന് മസ്ക്കത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 10 മലയാളം സിനിമകളും, രണ്ട് അറേബ്യൻ സിനിമകളും, ഓരാ തമിഴ്, ഇംഗ്ലീഷ് സിനിമകളും മത്സരത്തിലുണ്ടാവുമെന്ന് ഭാവലയ ചെയർമാൻ ഡോ.ജെ. രത്നകുമാർ, അംഗങ്ങളായ അരുൺ മേലേതിൽ, അനിത രാജൻ എന്നിവർ പറഞ്ഞു.

ഭാവലയയുടെ 16 വർഷം പൂർത്തിയാക്കുന്ന ദിവസത്തിലാണ് പരിപാടി അരങ്ങേറുന്നതെന്ന പ്രത്യേകതയുമുണ്ട്. ഉച്ചക്ക് 1.30 മുതൽ വൈകുന്നേരം വരെ റൂവി ഗാലക്സി ഹാളിൽ നടക്കുന്ന മത്സരത്തിന് സിനിമാ രംഗത്തെ പ്രഗത്ഭർ വിധി നിർണയിക്കുക. മികച്ച സിനിമ, രചയിതാവ്, സംവിധായകൻ, നടൻ, നടി, ബാലതാരം, കാമറാമാൻ എന്നീ വിഭാഗങ്ങളിലാണ് മത്സരം നടക്കുക.

ഒരുപാട് കലാകാരന്മാരുടെ വിളനിലമാണ് ഒമാൻ എന്നും, ഒത്തിരി ഹ്രസ്വ സിനിമകൾ ഇറങ്ങുന്ന ജി.സി.സി രാജ്യങ്ങളിലൊന്നായി ഒമാൻ മാറിയിട്ടുണ്ടെന്നും ഭാവലയ ചെയർമാൻ ഡോ. ജെ. രത്നകുമാർ അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Short FilmcompetitionOmanKaleidoscope2026
News Summary - ‘Kaleidoscope 2026’ Bhaavalaya International Short Film Competition on 25th
Next Story