കല മസ്കത്ത് ‘കേരളീയം 2024’ അരങ്ങേറി
text_fieldsകല മസ്കത്തിന്റെ ആഭ്യമുഖ്യത്തിൽ സംഘടിപ്പിച്ച ‘കേരളീയം 2024’ പരിപാടിയിൽ ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ബോർഡ് അംഗം ഡോ. അബ്ദുൽ ലത്തീഫ് ഉപ്പള സംസാരിക്കുന്നു
മസ്കത്ത്: കല മസ്കത്തിന്റെ ആഭിമുഖ്യത്തിൽ സംഘിപ്പിച്ച ‘കേരളീയം 2024’ സമാപിച്ചു. മസ്കത്തിലെ റൂവി അൽ ഫലജ് ഗ്രാൻഡ് ഹാളിൽ നടന്ന സാംസ്കാരികോത്സവത്തിന് സാക്ഷികളാകാൻ ഒമാന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വൻ ജനാവലിയാണ് എത്തിയത്. കേരളത്തിന്റെ സാംസ്കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു.
ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ബോർഡ് അംഗം ഡോ. അബ്ദുൽ ലത്തീഫ് ഉപ്പള, ലോക കേരള സഭ അംഗവും പ്രവാസി ക്ഷേമനിധി ഡയറക്ടറുമായ വിൽസൺ ജോർജ്, ഫാൽക്കൺ പ്രിന്റേഴ്സ് ഉടമ സുരേന്ദ്രൻ, മലയാളം മിഷൻ ഒമാൻ ചാപ്റ്റർ പ്രസിഡൻറ് സുനിൽ കുമാർ, ടെക്ക് മാർക്ക് പ്രതിനിധി പ്രദീപ് പണിക്കശ്ശേരി എന്നിവർ സംബന്ധിച്ചു.
നാടക പ്രവർത്തകനും സംവിധായകനുമായ ജിനോ ജോസഫ് സംവിധാനം ചെയ്ത നാടകം ‘കൂത്ത്’ പ്രക്ഷേക പ്രശംസ പിടിച്ചു പറ്റുന്നതായി. പ്രവാസികളായ കലാകാരന്മാർ അവതരിപ്പിച്ച നാടകത്തിന് വൻ കരഘോഷമാണ് ലഭിച്ചത്.
ദീർഘകാലമായി ഒമാനിൽ പ്രവാസി ജീവിതം നയിക്കുന്ന നിരവധി ആളുകൾ തങ്ങളുടെ പ്രവാസ ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും നല്ല നാടകമാണ് കൂത്ത് എന്ന് അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ ചരിത്രവും തനിമയും കോർത്തിണക്കിക്കൊണ്ടു അവതരിപ്പിച്ച നടനകൈരളിയും ശ്രദ്ധേയമായി.
വനിതകളും കുട്ടികളും അണിനിരന്ന പരിപാടിയിൽ കേരളത്തിന്റെ പാരമ്പര്യ കലാരൂപങ്ങളായ കഥകളിയും തെയ്യവും ദൃശ്യവത്കരിപ്പെട്ടു. കലാമണ്ഡലം ശ്രീലക്ഷ്മി, മീനാക്ഷി എം. മേനോൻ എന്നിവരാണ് നടനകൈരളി സംവിധാനം ചെയ്ത് അരങ്ങിൽ എത്തിച്ചത്. ഗായകൻ ഇഷാൻ ദേവും ടീമും അവതരിപ്പിച്ച മ്യൂസിക് ബാന്റോടുകൂടിയാണ് കേരളീയം 2024 അവസാനിച്ചത്.
പരിപാടി വൻ വിജയമാക്കിയ മുഴുവൻ ജനങ്ങൾക്കും നന്ദി അറിയിക്കുന്നതായും തുടർന്നും ഇത്തരം വ്യത്യസ്തവും വേറിട്ടതുമായ കലാപ്രവർത്തങ്ങൾ നടത്തുവാൻ കല മസ്കത്ത് മുന്നോട്ടു വരുമെന്നും സംഘാടകസമിതി അംഗങ്ങളായ നിഷാന്ത്, കൃഷ്ണകുമാർ, ബിജു കുട്ടമത്ത്, അരുൺ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

