കലാ കൈരളി മെഡിക്കല്‍, പ്രവാസി ക്ഷേമനിധി- നോര്‍ക്ക രജിസ്ട്രേഷന് ക്യാമ്പ്
text_fieldsകലാകൈരളി നത്തിയ മെഡിക്കല്‍, പ്രവാസി ക്ഷേമനിധി- നോര്‍ക്ക രജിസ്ട്രേഷന് ക്യാമ്പിൽനിന്ന്
മസ്കത്ത്: യങ്കിള്‍ കലാ കൈരളിയുടെ ആഭിമുഖ്യത്തില്‍, യങ്കിള്‍ മക്ക ഹൈപ്പര്‍മാര്‍ക്കറ്റില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പും പ്രവാസി ക്ഷേമനിധി, നോര്‍ക്ക ഐ ഡി കാര്‍ഡ്, ഇന്‍ഷ്വറന്‍സ് രജിസ്ട്രേഷന് ക്യാമ്പും പ്രദേശത്തെ മലയാളികള്‍ക്ക് ഏറെ ഉപകാരപ്രദമായി മാറി.
ഇബ്രി ആസ്റ്റര്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ മെഡിക്കല്‍ ക്യാമ്പ് യങ്കളിലെ പ്രവാസികള്‍ക്ക് ആരോഗ്യ പരിശോധനക്ക് ഒരു മികച്ച അവസരമായി. 250ഓളം പ്രവാസികള്‍ ആരോഗ്യ പരിശോധന ഉപയോഗപ്പെടുത്തി. 50 ഓളം പ്രവാസികള്‍ പ്രവാസി ക്ഷേമനിധി- നോര്‍ക്ക രജിസ്ട്രേഷനില്‍ പങ്കെടുത്തു. മേഖലയില്‍ ആദ്യമായി നടക്കുന്ന മെഡിക്കല്‍ ക്യാമ്പിന് പ്രവാസികളുടെ ഇടയില്‍ മികച്ച പ്രതികരണം ഉണ്ടായി.
സംഘാടകര്‍, പരിപാടി വിജയകരമാക്കുന്നതില്‍ പങ്കാളികളായ എല്ലാ പ്രവാസികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നന്ദി അറിയിച്ചു. സുഭാഷ്, വിനീത്, ജോബി, ശ്രീഗേഷ്, നിഖില്‍, ബിജിലാല്‍, അരുണ്‍, ടോണി, ഷജീര്‍, മണി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

