കലാ കൈരളി ഇബ്രി വി.എസ് അനുശോചന യോഗം
text_fieldsകലാകൈരളി ഇബ്രി സംഘടിപ്പിച്ച വി.എസ്. അനുശോചന യോഗം
ഇബ്രി: മുൻ കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ കലാകൈരളി ഇബ്രി അനുശോചന യോഗം സംഘടിപ്പിച്ചു. ഷാജു വി.ജി അധ്യക്ഷത വഹിച്ചു. കെ.എൻ. വിജയൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. കേരളത്തിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ച് അവരിൽ വർഗബോധത്തിന്റെ വിത്തുപാകി സമരസജ്ജരാക്കുന്നതിൽ ചുക്കാൻ പിടിച്ച നേതാവ് എന്ന നിലയിൽ ലോക ഇടതുപക്ഷ പ്രസ്ഥാനങ്ങളിൽത്തന്നെ ഉന്നതശീർഷനായ വ്യക്തിയായിരുന്നു വി.എസ്. അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഭിവാദനങ്ങൾ അർപ്പിക്കാനും ഒഴുകിയെത്തിയ ജനലക്ഷങ്ങൾ അത് സാക്ഷ്യപ്പെടുത്തുന്നുവെന്ന് അനുശോചനയോഗത്തിൽ സംസാരിച്ചവർ പറഞ്ഞു. മുഹമ്മദ് ഇക്ബാൽ, ജമാൽ ഹസൻ, സന്ധ്യ വിജയൻ, തമ്പാൻ .വി, ശ്രീകുമാർ ആർ, ബഷീർ മുഖിനിയത്, ജോബി യങ്കൽ, സുനിൽ തയ്ബ്, വി. സുധീഷ്, ശ്യാം ലാൽ, ടി.കെ. ഷാജി, ടി.എ. ടോമിച്ചൻ, സുഭാഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

