കലാ കൈരളി ‘കുട്ട്യോളും കുറുമ്പുകളും’ സമാപിച്ചു
text_fieldsഇബ്രി വിമൻസ് ഹാളിൽ കലാ കൈരളി ബാലവിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന
‘കുട്ട്യോളും കുറുമ്പുകളും’ പരിപാടിയിൽനിന്ന്
ഇബ്രി: കലാ കൈരളി ബാലവിഭാഗത്തിന്റെ നേതൃത്വത്തിൽ ‘കുട്ട്യോളും കുറുമ്പുകളും’ ഇബ്രി വിമൻസ് ഹാളിൽ നടന്നു. 100ലേറെ കുട്ടികൾ പങ്കെടുത്തു.
കളികളും വിനോദങ്ങളും മത്സരങ്ങളുമായി ആവേശത്തിമിർപ്പിലായിരുന്നു പരിപാടിയുടെ സമാപനം. ‘കുട്ട്യോളും കുറുമ്പുകളും’ പരിപാടിക്ക് വേണുഗോപാൽ നേതൃത്വം നൽകി. കുമാർ, തമ്പാൻ എന്നിവർ സംസാരിച്ചു. ബാല വിഭാഗം ചുമതലക്കാരായ നിഷാദ്, ഉണ്ണികൃഷ്ണൻ, സുധീരൻ, ഷാജു, ശ്യാം ലാൽ എന്നിവർ നേതൃത്വം നൽകി.
മത്സര വിജയികൾക്ക് ഇക്ബാൽ, കുമാർ എന്നിവർ സമ്മാന വിതരണം നിർവഹിച്ചു. ഇബ്രി നൈറ്റ്സ് 2026 കലാസമിതിയുടെ നേതൃത്വത്തിൽ കലാപരിപാടികൾ നടന്നു. കലാ പരിപാടികൾക്ക് ജെറിൻ, ദീപു, ശ്യാം കുമാർ, ബുബിലി, ദിനേശ്, സന്തോഷ് ജിസ്ന, രെഞ്ചു എന്നിവർ നേതൃത്വം നൽകി.
ചടങ്ങിൽ സുഭാഷ്, അനീഷ്, സുനീഷ് എന്നിവർ പങ്കെടുത്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി.കെ ഷാജി നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

