കൈരളി ബുറൈമി ഇഫ്താർ സംഗമം
text_fieldsകൈരളി ബുറൈമി സംഘടിപ്പിച്ച ഇഫ്താർ സ്നേഹ സംഗമം
ബുറൈമി: കൈരളി ബുറൈമി ബൈനൂന ഹാളിൽ ഇഫ്താർ സ്നേഹസംഗമം സംഘടിപ്പിച്ചു. നൂറു കണക്കിനാളുകൾ പങ്കെടുത്തു. കുടുംബങ്ങളും കുട്ടികളുമടക്കം ബുറൈമിയിലെ നല്ലൊരു ശതമാനം പ്രവാസികളും പങ്കെടുത്ത ഇഫ്താറിൽ സൈനുദ്ദീൻ ബാഖവി റമദാൻ സന്ദേശം നൽകി.
ഇഫ്താർ വിരുന്നുകൾ എന്ന ആശയം തന്നെ വ്യക്തികളും അതുവഴി സമൂഹവും തമ്മിലുള്ള ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുക എന്നതാണെന്നും പ്രവാസ ജീവിതത്തിൽ ദൃഢതയോടെ കൊണ്ടുപോകേണ്ട ഒന്നാണ് പരസ്പരമുള്ള സഹായ സഹകരണവും വ്യക്തി ബന്ധങ്ങളും എന്നും സൈനുദ്ദീൻ ബാഖവി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

