Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകൈ​ര​ളി സ​ലാ​ല...

കൈ​ര​ളി സ​ലാ​ല വാ​ർ​ഷി​കാ​ഘോ​ഷം സ​മാ​പി​ച്ചു

text_fields
bookmark_border
kairali salalah
cancel
camera_alt

കൈ​ര​ളി സ​ലാ​ല​യു​ടെ 35ാം വാ​ര്‍ഷി​കാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ കെ.ടി. ജ​ലീ​ല്‍ എം.എ​ല്‍.​എ

സം​സാ​രി​ക്കു​ന്നു

സ​ലാ​ല: കൈ​ര​ളി സ​ലാ​ല​യു​ടെ 35ാം വാ​ര്‍ഷി​കാ​ഘോ​ഷ​ത്തി​ന്റെ സ​മാ​പ​നം അ​ല്‍ ഇ​ത്തി​ഹാ​ദ് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്നു. വ​ര്‍ത്ത​മാ​ന ഇ​ന്ത്യ​ന്‍ സാ​ഹ​ച​ര്യ​ങ്ങ​ള്‍ ലോ​ക രാ​ജ്യ​ങ്ങ​ളി​ലെ ജീ​വി​താ​വ​സ്ഥ​ക​ളു​മാ​യി തു​ല​നം ചെ​യ്ത് ഡോ. ​കെ. ടി ​ജ​ലീ​ല്‍ എം. ​എ​ല്‍.​എ സം​സാ​രി​ച്ചു. സ​ലാ​ല​യി​ലെ മ​ല​യാ​ളി ക​ലാ​കാ​രി​ക​ളു​ടെ പൊ​ലി​മ​യാ​ര്‍ന്ന നൃ​ത്ത​നൃ​ത്യ​ങ്ങ​ള്‍ കൈ​ര​ളി സ​ലാ​ല​യു​ടെ വാ​ര്‍ഷി​കാ​ഘോ​ഷ​ങ്ങ​ള്‍ക്ക് മി​ഴി​വേ​കി.

കെ.​എ​സ്. ര​ഹ്ന​യു​ടെ​യും മാ​സ്റ്റ​ര്‍ തേ​ജ​സി​ന്‍റെ​യും​ നേ​തൃ​ത്വ​ത്തി​ൽ സം​ഗീ​ത വി​രു​ന്നും അ​ര​ങ്ങേ​റി. വ​ൻ​ജ​നാ​വ​ലി പ​രി​പാ​ടി കാ​ണാ​ൻ എ​ത്തി​യി​രു​ന്നു. പ്ര​സി​ഡ​ന്റ് ഗം​ഗാ​ധ​ര​ന്‍ അ​യ്യ​പ്പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്വാ​ഗ​ത​സം​ഘം ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ സി​ജോ​യ് പേ​രാ​വൂ​ര്‍ സ്വാ​ഗ​ത​വും വ​നി​ത സെ​ക്ര​ട്ട​റി ഷീ​ബ സു​മേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

ഒ​മാ​ന്‍ അ​ല്‍ ബ​ഹി​ജ ഗ്രൂ​പ്പ് അം​ഗം അ​ബ്ദു​റ​ഹി​മാ​ന്‍ അ​ബ്ദു​ല്ല അ​ല്‍ മ​നാ​രി, അ​ല്‍ ഇ​ത്തി​ഹാ​ദ് സ്‌​റ്റേ​ഡി​യം വൈ​സ് ചെ​യ​ര്‍മാ​ന്‍ അ​ഹ​മ്മ​ദ് ജ​ബ​ലി, അ​ല്‍ ക​ബീ​ര്‍ എം.​ഡി.​ഫാ​യി​സ അ​ഹ​മ്മ​ദ് മൊ​ഹ​ത്താ​ഷിം, ഇ​ന്ത്യ​ന്‍ എം​ബ​സി കൗ​ണ്‍സി​ല​ര്‍ ഡോ. ​സ​നാ​ത​ന​ന്‍, ഇ​ന്ത്യ​ന്‍ സോ​ഷ​ല്‍ ക്ല​ബ് പ്ര​സി​ഡ​ന്റ് രാ​കേ​ഷ് കു​മാ​ര്‍ ഝ, ​ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഡോ. ​അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദീ​ഖ്, അം​ബു​ജാ​ക്ഷ​ന്‍,

എ ​കെ. പ​വി​ത്ര​ന്‍, ലോ​ക കേ​ര​ള​സ​ഭാം​ഗ​ങ്ങ​ളാ​യ പ​വി​ത്ര​ന്‍ കാ​രാ​യി, ഹേ​മ ഗം​ഗാ​ധ​ര​ന്‍, സാ​മ്പ​ത്തി​ക വി​ഭാ​ഗം ക​ണ്‍വീ​ന​ര്‍ കെ.​എ. റ​ഹീം, മ​ന്‍സൂ​ര്‍ പ​ട്ടാ​മ്പി, ലി​ജോ ലാ​സ​ര്‍, വൈ​സ് പ്ര​സി​ഡ​ന്റ് ല​ത്തി​ഫ് അ​മ്പ​ല​പ്പാ​റ, റി​ജി​ന്‍, രാ​ജീ​വ​ന്‍, വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ് അ​ശ്വ​നി രാ​ഹു​ല്‍ നേ​തൃ​ത്വം ന​ല്‍കി. ച​ട​ങ്ങി​ല്‍ ഒ​മാ​ന്‍ അ​ല്‍ ബ​ഹി​ജ ഗ്രൂ​പ്പി​ന് വീ​ല്‍ചെ​യ​റു​ക​ള്‍, സ​ര്‍ജി​ക്ക​ല്‍ ബെ​ഡു​ക​ള്‍, വാ​ക്കി​ങ്ങ്​ സ്റ്റി​ക്കു​ക​ള്‍ എ​ന്നി​വ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman news
News Summary - Kairali Salalah Anniversary Celebration Concluded
Next Story