കൈരളി റൂവി കൂട്ടായ്മ ശിശുദിനാഘോഷം
text_fieldsകൈരളി റൂവി കൂട്ടായ്മ റൂവി ലുലു ഹൈപ്പർമാർക്കറ്റുമായി സഹകരിച്ച് നടത്തിയ
ശിശുദിനാഘോഷം
മസ്കത്ത്: കൈരളി റൂവി കൂട്ടായ്മ റൂവി ലുലു ഹൈപ്പർമാർക്കറ്റുമായി സഹകരിച്ച് 'ബിയോണ്ട് ദ ഫ്രയിം'എന്ന പേരിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ സ്കൂൾ ബോർഡ് അംഗവും സാമൂഹിക പ്രവർത്തകനുമായ അംബുജാക്ഷൻ ഉദ്ഘാടനം ചെയ്തു. സുഗതൻ അധ്യക്ഷത വഹിച്ചു. കൈരളി റൂവി യൂനിറ്റ് സെക്രട്ടറി റിയാസ് കോട്ടപ്പുറത്ത് സ്വാഗതവും അഭിലാഷ് ശിവൻ നന്ദിയും പറഞ്ഞു.
കൈരളിയുടെയും ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗത്തിന്റെയും നേതാക്കളും ലുലു മാനേജ്മെന്റ് പ്രതിനിധികളും സംബന്ധിച്ചു. കുട്ടികൾക്കായുള്ള ചിത്രരചന, ക്വിസ്, കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള വിവിധതരം ഗെയിമുകൾ എന്നിവയായിരുന്നു ആകർഷണം.
വിജയികൾക്കും പങ്കെടുത്ത മുഴുവൻ പേർക്കും സമ്മാനം നൽകി. ഇത് രണ്ടാം തവണയാണ് കൈരളി റൂവി കൂട്ടായ്മ റൂവി ലുലു സൂക്കുമായി സഹകരിച്ച് പരിപാടി സംഘടിപ്പിക്കുന്നത്.

