കൈരളി ഒമാൻ മെഡിക്കൽ ക്യാമ്പ്
text_fieldsമസ്കത്ത്: കൈരളി വാദികബീർ കൂട്ടായ്മ ഹല മെഡിക്കൽ സെന്ററും നെസ്റ്റോ ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വാദി കബീർ നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് ഹാളിൽ നടന്ന ക്യാമ്പിൽ 350ൽ അധികം ആളുകൾ സേവനം പ്രയോജനപ്പെടുത്തി. സൗജന്യ ദന്ത പരിശോധന, പീഡിയാട്രിക്, ഓർത്തോ, ജനറൽ മെഡിസിൻ എന്നിവയെല്ലാം ക്യാമ്പിന്റെ ഭാഗമായി ലഭ്യമായിരുന്നു. മസ്കത്ത് മുൻ ഇന്ത്യൻ സ്കൂൾ കൺവീനറും സാമൂഹിക പ്രവർത്തകനുമായ നിധീഷ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
നിസാർ പിലാത്തറ അധ്യക്ഷത വഹിച്ചു. ലോക കേരളസഭ അംഗവും മുൻ ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാനുമായ വിൽസൺ ജോർജ്, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം കൺവീനർ സന്തോഷ് കുമാർ, കൈരളി സെക്രട്ടറി രജു മരക്കാത്ത്, ഏരിയ സെക്രട്ടറി രജി ഷാഹുൽ, ഹല മെഡിക്കൽ സെന്റർ ഓപറേഷൻസ് മാനേജർ ടിന്റു മാത്യു എന്നിവർ സംസാരിച്ചു. നോർക്കയുടെ ഒമാനിലെ നിയമ വിദഗ്ധൻ അഡ്വ. ഗിരീഷ്, നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ റാഫി എന്നിവർ സംബന്ധിച്ചു. മിഥുൻ മോഹൻ സ്വാഗതവും അരുൺ നന്ദിയും പറഞ്ഞു.ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിച്ച ഹല മെഡിക്കൽ സെന്റർ അധികൃതരോടും സ്ഥല സൗകര്യം ലഭ്യമാക്കിയ നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് മാനേജ്മെന്റിനോടും പ്രത്യേകം നന്ദി അറിയിക്കുന്നതായി കൈരളി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

