കൈരളി നിസ്വ ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsകൈരളി നിസ്വ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളിൽനിന്ന്
നിസ്വ: കൈരളി നിസ്വ ഓണാഘോഷം വിപുലമായ രീതിയിൽ മസൂൺ ഹാളിൽ നടന്നു. കൈരളി സെക്രട്ടറി രജു മരക്കാത്ത് ഉദ്ഘാടനം ചെയ്തു. ലോക കേരളസഭ അംഗവും കേരള പ്രവാസി ക്ഷേമനിധി വകുപ്പ് ഡയറക്ടറും കൂടിയായ വിൽസൺ ജോർജ് മുഖ്യാതിഥിയായി.
കൈരളി സംഘടിപ്പിച്ച ചിത്രരചന, പായസമത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. മികച്ച അധ്യാപകനുള്ള അവാർഡ് കരസ്ഥമാക്കിയ ഇന്ത്യൻ സ്കൂൾ മലയാളം അധ്യാപകൻ ഷാനവാസിനെ കൈരളി ചടങ്ങിൽ ആദരിച്ചു. 2000ൽ അധികം പേർ ഓണസദ്യയിൽ പങ്കെടുത്തു. നിസ്വയിലെ കലാകാരന്മാർ അവതരിപ്പിച്ച തിരുവാതിര, ഗാനമേള, ഒപ്പന, ഓണപ്പാട്ട് തുടങ്ങിയ കലാപരിപാടികൾ വർണാഭമായി. സ്വാഗതസംഘം കൺവീനർ ഷെറീഫ് സ്വാഗതവും ജോ. കൺവീനർ സുബൈർ നന്ദിയും പറഞ്ഞു.

