കൈരളി കസബ് ഫുട്ബാൾ മത്സരം: കെ.എൽ14 ജേതാക്കളായി
text_fieldsകൈരളി കസബ് സംഘടിപ്പിച്ച ഫുട്ബാൾ മത്സരത്തിൽ ജേതാക്കളായ ടീമംഗങ്ങൾ ട്രോഫി
ഏറ്റുവാങ്ങുന്നു
കസബ്: കൈരളി കസബിന്റെ ആറാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി ജോയ് ആലുക്കാസ് എക്സ്ചേഞ്ച് കസബ് ബ്രാഞ്ചിന്റെ സഹകരണത്തോടെ സെവൻസ് ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. കസബ് സ്പോർട്സ് കോംപ്ലക്സ് ഇൻഡോർ സ്റ്റേഡിയത്തിൽ രണ്ടു ദിവസങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. ഹമദ് അൽശഹി, അബ്ദുറഹിമാൻ ഇസ്മയിൽ അല മൊല്ല അൽശഹി, മുഹമ്മദ് അലി അബ്ദുറഹ്മാൻ അൽ ഷെഹി, സുലൈമാൻ അഹമ്മദ് ഫെറി എന്നീ പ്രമുഖ വ്യക്തികൾ ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
കസബിലെ എട്ടോളം പ്രമുഖരായ ടീമുകൾ അണിനിരന്ന വാശിയേറിയ ടൂർണമെന്റിൽ ഐ.എൽ14 ടീം ഒന്നാം സ്ഥാനത്തെത്തി. 12 വയസ്സിൽ താഴെയുള്ള കുട്ടികളുടെ വാശിയേറിയ സൗഹൃദ മത്സരവും സംഘടിപ്പിച്ചിരുന്നു. കൈരളി കസബ് ഭാരവാഹികളായ ഷറഫലി, എം.ബി. വേണുക്കുട്ടൻ, ജാഫർ മാവൂർ, ബഷീർ തിരൂർ, പ്രകാശ് ബുക്ക, രവി നാദാപുരം, സജിത്ത്, പ്രബീൻ ചീമേനി, അഭിലാഷ് ഗഫൂർ എന്നിവർ നേതൃത്വം നൽകി.

