മത്ര സൂഖില്‍ സ്നേഹവിരുന്നുമായി കൈരളി ഇഫ്താര്‍ സംഗമം
text_fieldsകൈരളി കൂട്ടായ്മ മത്ര സൂഖില്‍ ഒരുക്കിയ ഇഫ്താര്‍ സംഗമത്തില്‍നിന്ന്
മത്ര: കൈരളി കൂട്ടായ്മ മത്ര സൂഖില്‍ ഒരുക്കിയ ഇഫ്താര്‍ സംഗമത്തില്‍ നൂറുക്കണക്കിന് പേർ പങ്കാളികളായി. സൂഖിന്റെ ഇരു കവാടങ്ങളിലൂടെ തുടങ്ങി കോര്‍ണീഷ് അറ്റം വരെ ഇരു ഭാഗങ്ങളിലുമായി ഒരുക്കിയ പന്തിയില്‍ ആയിരത്തിന് മുകളില്‍ പേര് സംബന്ധിച്ചത് വേറിട്ടൊരു ഇഫ്താര്‍ കാഴ്ചയായി.
ഇഫ്താര്‍ വേളയില്‍ സൂഖിലെത്തിച്ചേര്ന്ന സ്വദേശികളും വിവിധ ദേശങ്ങളില്‍ നിന്ന് എത്തിയ സഞ്ചാരികളായ വിദേശ സന്ദര്‍ശകരും സൂഖിലെ തൊഴിലാളികളും ഒരുമയോടെ ഇഫ്താറില്‍ അണി നിരന്നു.സൂഖിന്റെ എല്ലാ ഭാഗങ്ങളിലും ഇരിപ്പിടമൊരുക്കി ഓരോ പോയന്റിലും വളന്റിയര്‍മാര്‍ക്ക് വെവ്വേറെ ചുമതലകള്‍ നല്കിയതിനാല് മികച്ച രീതിയിൽ ഇഫ്താര്‍ സംഘടിപ്പിക്കാന്‍ സാധിച്ചത് ശ്രദ്ധേയമായി. ഇഫ്താറിനോട് സഹകരിച്ച എല്ലാവരോടും പ്രത്യേകിച്ച് മത്ര സൂക്കിലെ വ്യാപാരി സമൂഹത്തോടും നന്ദിയും കടപ്പാടും അറിയിക്കുകയണെന്ന് സംഘാടകർ പറഞ്ഞു.

