കൈരളി കുടുംബസംഗമം
text_fieldsബുറൈമി: കൈരളി ബുറൈമി കുടുംബസംഗമം സംഘടിപ്പിച്ചു. ബുറൈമി ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സമ്മേളനം കൈരളി ബാത്തിന ഏരിയ സെക്രട്ടറി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൈരളി ബുറൈമി പ്രസിഡന്റ് നവാസ് മൂസ അധ്യക്ഷത വഹിച്ചു. ഗോൾഡൻ പാക്ക് എം.ഡി മുഹമ്മദ് നജീബ് മുഖ്യാതിഥിയായി. ജോ കുര്യൻ, ഡോ. ജോർജ് ജോൺ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി മണി നെല്ലിക്കൽ സ്വാഗതവും ജോ. സെക്രട്ടറി പ്രകാശ് കളിച്ചാത്ത് നന്ദിയും പറഞ്ഞു. ബുറൈമിയിലെ മുതിർന്ന കൈരളി പ്രവർത്തകരായ വിശ്വനാഥൻ വാടാനപ്പള്ളി, പ്രസന്നൻ തളിക്കുളം, അൻസാർ വർക്കല, മുഹമ്മദ് കണയം, മണി നെല്ലിക്കൽ, കുമാർ, നസീർ തുടങ്ങിയവരെ ആദരിച്ചു. കൈരളി കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.
