കൈരളി ബാത്തിന കപ്പ്: ബ്ലൂ ടൈറ്റാൻ സുഹാർ ജേതാക്കൾ
text_fieldsകൈരളി ബാത്തിന കപ്പിൽ ജേതാക്കളായ ബ്ലൂ ടൈറ്റാൻ സുഹാർ
സുഹാർ: കൈരളി ബാത്തിന കപ്പ് 2022 ക്രിക്കറ്റ് ടൂർണമെന്റിൽ ബ്ലൂ ടൈറ്റാൻ സുഹാർ (ബി.ടി.എസ്) ജേതാക്കളായി. ഫൈനലിൽ മാഗ്ലൂർ ഫ്രണ്ട്സ് സുഹാറിനെയാണ് (എം.എഫ്.എസ്) പരാജയപ്പെടുത്തിയത്.
ടോസ് നേടിയ ബി.ടി.എസ് അഞ്ച് ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 57 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ എം.എഫ്.എസിന് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 53 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. വെള്ളിയാഴ്ച സഹം, ഹിജാരി ക്രിക്കറ്റ് മൈതാനങ്ങളിലായി നടന്ന ടൂർണമെന്റിൽ 16 ടീമുകളായിരുന്നു മത്സരിച്ചിരുന്നത്. മികച്ച ടീമായി എം.എഫ്.എസിനെ തെരഞ്ഞെടുത്തു.
എം.എഫ്.എസിന്റെ ദീപക്ക് ഷെട്ടിയെ മികച്ച ബാറ്ററായും ബി.ടി.എസിന്റെ കീർത്തൻ ഷെട്ടിയെ ബൗളറായും തെരഞ്ഞെടുത്തു. ഫെയർേപ്ല പുരസ്കാരം കൈരളി ബുറൈമി സ്വന്തമാക്കി. കീർത്തൻ ഷെട്ടിയാണ് മാൻ ഓഫ് ദ സീരീസ്.
സമ്മാനവിതരണത്തിൽ ശഹീൻ ദുരന്തത്തിൽ സാമൂഹ്യ സേവനം നടത്തിയ കൈരളി പ്രവർത്തകർക്കുള്ള മെമന്റോ ചടങ്ങിൽ ഖാബൂറ മുനിസിപ്പാലിറ്റി മേധാവി അലി ഖൽഫാൻ അൽ ഷാഫി നിർവഹിച്ചു. സ്പോൺസർമാരും മറ്റു പ്രവർത്തകരും പങ്കെടുത്തു. ടൂർണമെന്റ് വിജയമാക്കിയ ടീമുകളെയും കാണികൾക്കും മുരളി സോഹാറും മജീദ് ഹിജാരിയും നന്ദി പറ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

