പ്രവാസികളുടെ കഥപറയുന്ന ‘കടലാഴം’ പ്രദർശനത്തിനൊരുങ്ങി
text_fieldsമസ്കത്ത്: പറഞ്ഞുകേട്ടതും അനുഭവിച്ചറിഞ്ഞതുമായ കഥകളിൽനിന്നും പ്രവാസജീവിതത ്തെ വരച്ചുകാണിക്കുന്ന ‘കടലാഴം’ ഹ്രസ്വചിത്രം പ്രദർശനത്തിനൊരുങ്ങി. ഒമാൻ ആസ്ഥാന മായുള്ള എ.എ. പ്രൊഡക്ഷൻസിെൻറ ബാനറിൽ ദുെഫെൽ അന്തിക്കാട് നിർമിച്ച സിനിമ പ്രശസ്ത സം വിധായകൻ അക്കു അക്ബറാണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ ്റർ, സിനിമാതാരം ജയറാം വ്യാഴാഴ്ച ഓൺലൈനിൽ പരിചയപ്പെടുത്തിയിരുന്നു.
ഇൗമാസം 26ന് ഖുറം അൽ അറൈമി കോംപ്ലക്സിലുള്ള ലൂണാർ സിനിമയിൽ വൈകീട്ട് അഞ്ചിനാണ് പ്രഥമപ്രദർശനം. സംവിധായകൻ അക്കു അക്ബറും നിർമാതാവ് ദുഫൈയിൽ അന്തിക്കാട്, അഭിനേതാക്കളും മറ്റു സാങ്കേതിക പ്രവർത്തകരും സന്നിഹിതരായിരിക്കും.
തുടർന്ന് ആറുമണിക്കും പ്രദർശനമുണ്ടാകും. പ്രവാസികളുടെ, പ്രത്യക്ഷത്തിൽ നിർദോഷകരമായ പൊങ്ങച്ചത്തിെൻറ മുറിവുകൾ അതീവ ഹൃദ്യമായി വരച്ചുകാട്ടുന്ന ചിത്രമാണ് കടലാഴമെന്ന് ദുെഫെൽ അന്തിക്കാട് പറഞ്ഞു. പ്രധാനമായും മൂന്നു കഥാപാത്രങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന കടലാഴം, നാളിതുവരെ പ്രവാസികളിലെ നല്ലൊരു വിഭാഗം കൊണ്ടുനടന്നിരുന്ന ദുരഭിമാനത്തിനേൽക്കുന്ന കനത്ത പ്രഹരമായിരിക്കുമെന്ന് സംവിധായകൻ അക്കു അക്ബറും പറഞ്ഞു. പ്രവാസി കലാകാരന്മാരായ വിനോദ് മഞ്ചേരി, കബീർ യൂസുഫ്, ആഷിഖ് റഹ്മാൻ എന്നിവർ അഭിനയിക്കുന്ന സിനിമയുടെ ഛായാഗ്രഹണം കസബ സിനിമയുടെ സിനിമാട്ടോഗ്രാഫർ സമീർ ഹഖാണ്. പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത് ഹിഷാം അബ്ദുൽ വഹാബാണ്.
മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജനറൽ മാനേജർ സകരിയ മഹ്മൂദിയാണ് ചിത്രത്തിെൻറ സ്വിച്ച് ഓൺ കർമം നിർവഹിച്ചത്. കൂടുതൽ ഭാഗങ്ങളും സൂറിലാണ് ചിത്രീകരിച്ചത്. അമിറാത് കബർസ്ഥാനും പ്രധാന പശ്ചാത്തലമാണ്. അണിയറ പ്രവർത്തകർ: അഖീഷ് (സെക്കൻഡ് കാമറാമാൻ), സത്യദാസ് കിടങ്ങൂർ, നൗഷാദ് ചക്കാലയിൽ, സുനിൽ മനപ്പള്ളി, ഷാഫി ഷാ, മീരാജ് കിഴുത്താനി മഹേഷ്, സലീഷ് വാളയാർ, പ്രകാശ് വി നായർ (സഹ സംവിധായകൻ), ടി.ജി. സുധീർ (നിർമാണ നിർവഹണം), ഉണ്ണി ആർട്സ് (കല, ചമയം), ഷാഫി ഷാ, നൗഷാദ് വാടാനപ്പള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
