Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകെ റെയിൽ കേരളത്തിന്​...

കെ റെയിൽ കേരളത്തിന്​ അനിവാര്യം -ബെന്യാമിൻ

text_fields
bookmark_border
കെ റെയിൽ കേരളത്തിന്​ അനിവാര്യം -ബെന്യാമിൻ
cancel
Listen to this Article

മസ്കത്ത്​: ഭാവി തലമുറയെ പരിഗണിക്കു​​​​മ്പോൾ കേരളത്തിന്​ കെ റെയിൽ അനിവാര്യമാണെന്ന്​ സാഹിത്യകാരൻ ബെന്യാമിൻ. ഇന്ത്യൻ സോഷ്യൽ ക്ലബ്​ മലയാളം വിഭാഗം സിൽവർ ജൂബിലിയോടനുബന്ധിച്ച്​ സംഘടിപ്പിച്ച വാർത്തസ​മ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, കൃത്യമായ നഷ്ടപരിഹാരം നൽകിയാകണം ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കെ റെയിൽ കൊണ്ട്​ സാധാരണക്കാരന്​ എന്ത്​ ഗുണമെന്നുള്ള ചോദ്യം അസ്ഥാനത്താണ്​. ഇത്​ ഒരുതലത്തിലല്ലെങ്കിൽ മറ്റൊരു തലത്തിൽ എല്ലാവർക്കും ഗുണം ചെയ്യും. തൃപ്തികരമായ രീതിയിലാണ്​ സർക്കാർ നിലവിൽ വിവിധ വികസന പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്നത്​. മ​ലയോര ഹൈവേ, തീരദേശ റോഡ്​ എന്നിവക്കായി ഭൂമി ഏറ്റെടുത്തിരിക്കുന്നത്​ മോഹവില നൽകിയാണ്​. ​കെ റെയിൽവേക്കും സമാന രീതിയിലാണ് ഭൂമി ഏറ്റെടുക്കുന്നതെന്നാണ്​ ഞാൻ മനസിലാക്കുന്നത്​​.

ഇത്​ അറിയാതെയാണ്​ സാധാരണക്കാരായ പലരും സമര രംഗത്തുള്ളത്​. താൻ ജനിച്ച സ്ഥലത്ത്​ നിന്ന്​ മാറി താമസിക്കാൻ തയാറല്ല എന്ന വാദം ബാലിശമാണ്​. പ്രായോഗികമായി ചിന്തിച്ച്​ ഭാവിതലമുറയെ കൂടി കണക്കിലെടുത്താവണം നമ്മുടെ പ്രവർത്തനങ്ങളെന്നും ​അ​​ദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം വാർത്തസ​മ്മേളനത്തിൽ നടൻ വിനായകൻ നടത്തിയ പരാമർഷം അംഗീകരിക്കാനാവില്ല. ഭൂരിഭാഗം വരുന്ന കേരളീയ സമൂഹത്തിന്‍റെ പരി​​ച്ഛേദമാണ്​ വിനായകൻ. പ്രണയം, ലൈംഗികത എന്നിവയൊക്കെ കുറിച്ച്​ മലയാളികളായ നാം ഇനിയും പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ​1990കളിൽ കേരളത്തിലെ മുഖ്യധാര മാധ്യമങ്ങൾ പ്രവാസി സാഹിത്യകാരൻമാരുടെ രചനകളെ അവഗണിക്കുന്ന രീതിയിരുന്നു സ്വീകരിച്ചിരുന്നത്​.

എന്നാൽ, ഇന്ന്​ കാര്യങ്ങൾ ഏറെമാറിയിട്ടുണ്ട്​. എല്ലാ മാധ്യമങ്ങളും പ്രവാസി എഴുത്തുകാരുടെ രചനകൾ ഇന്ന്​ പ്രസിദ്ധീകരിച്ച്​ തുടങ്ങിയിട്ടുണ്ട്​. 'ആടുജീവിത'ത്തിന്‍റെ ഇതുവരെയുള്ള ചിത്രീകരണത്തിൽ തൃപ്തനാണെന്നും അ​ദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BenyaminK Rail
News Summary - K Rail is essential for Kerala - Benjamin
Next Story