സാമൂഹിക സൗഹാർദവുമായി ജ്വാല ഫലജ് സ്നേഹസംഗമം
text_fieldsജ്വാല ഫലജ് സംഘടിപ്പിച്ച ‘സ്നേഹസംഗമം 2025’ പരിപാടിയിൽനിന്ന്
സുഹാർ: ജ്വാല ഫലജ് സംഘടിപ്പിച്ച ‘സ്നേഹ സംഗമം 2025’ സുഹാർ -ഫലജ് മേഖലയിലെ സാമൂഹിക സൗഹൃദം ഊട്ടിയുറപ്പിക്കുന്നതായി. മേഖലയിലെ നൂറുകണക്കിന് ആളുകൾ പങ്കെടുത്ത സംഗമം വൈവിധ്യമാർന്ന കലാപരിപാടികളോടെ സാമൂഹിക ഒത്തുചേരലിന്റെ മികച്ച വേദിയായി. സംഗമത്തിന്റെ ഔപചാരിക ഉദ്ഘാടനം രാമചന്ദ്രൻ നിർവഹിച്ചു.
ജ്വാല ഫലജ് സെക്രട്ടറി സുരേഷ് സ്വാഗതം പറഞ്ഞു. മുഹമ്മദ് സിയാദ് അധ്യക്ഷത വഹിച്ചു. സുഹാറിലെ പൊതുപ്രവർത്തകരായ തമ്പാൻ തളിപ്പറമ്പ്, സിറാജ് തലശ്ശേരി എന്നിവർ സംബന്ധിച്ചു. മിമിക്രി താരം മഹേഷ് കുഞ്ഞുമോന്റെ വൺമാൻ ഷോ സദസ്സിനെ ആവേശത്തിലാക്കി.
കൂടാതെ, നൃത്തങ്ങൾ, സംഗീത പരിപാടികൾ എന്നിവ നടന്നു. കുട്ടികളും മുതിർന്നവരും അണിനിരന്ന പരിപടികൾ കൂട്ടായ്മയുടെ മനോഹാരിത വിളിച്ചോതി. നവജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ നൃത്തം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജെബി ഫിലിപ്സ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

