Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജൂനിയര്‍ ഏഷ്യ കപ്പ്...

ജൂനിയര്‍ ഏഷ്യ കപ്പ് ഹോക്കി ഇന്ത്യ-പാക് മത്സരം സമനിലയില്‍

text_fields
bookmark_border
ജൂനിയര്‍ ഏഷ്യ കപ്പ് ഹോക്കി ഇന്ത്യ-പാക് മത്സരം സമനിലയില്‍
cancel
camera_alt

ജൂ​നി​യ​ര്‍ ഏ​ഷ്യ ക​പ്പ് ഹോ​ക്കി ടൂ​ര്‍ണ​മെ​ന്റി​ല്‍ ഇ​ന്ത്യ-​പാ​ക് മ​ത്സ​ര​ത്തി​ല്‍നി​ന്ന്

ജൂനിയര്‍ ഏഷ്യ കപ്പ് ഹോക്കി ഇന്ത്യ-പാക് മത്സരം സമനിലയില്‍സ​ലാ​ല: ഏ​ഷ്യ​ന്‍ ഹോ​ക്കി ഫെ​ഡ​റേ​ഷ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ജൂ​നി​യ​ര്‍ ഏ​ഷ്യ ക​പ്പ് 2023 സ​ലാ​ല​യി​ല്‍ പു​രോ​ഗ​മി​ക്കു​ന്നു. ശ​നി​യാ​ഴ്‌​ച ന​ട​ന്ന ഇ​ന്ത്യ-​പാ​ക് മ​ത്സ​രം ഓ​രോ ഗോ​ള്‍ വീ​തം അ​ടി​ച്ച് സ​മ​നി​ല​യി​ലാ​യി. പാ​കി​സ്താ​ന്റെ അ​ബ്ദു​ല്‍ ഹ​ന്നാ​ന്‍ ഷാ​ഹി​ബാ​ണ്‌ മാ​ന്‍ ഓ​ഫ് ദ ​മാ​ച്ച്.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ 10-1ന്‌ ​ജ​പ്പാ​ന്‍ ചൈ​നീ​സ് താ​യ്പേ​യി​യെ ത​ക​ര്‍‌​ത്തു. ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ള്‍ക്കാ​ണ്‌ മ​ലേ​ഷ്യ കൊ​റി​യ​യെ തോ​ല്‍‌​പി​ച്ച​ത്. ഉ​സ്ബ​കി​സ്താ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ 3-2ന്​ ​ഒ​മാ​ൻ വി​ജ​യി​ച്ചു. ഇ​ന്ത്യ-​പാ​ക് മ​ത്സ​രം കാ​ണാ​ന്‍ ഇ​രു രാ​ജ്യ​ക്കാ​രാ​യ ആ​യി​ര​ക്ക​ണ​ക്കി​ന്‌ പ്ര​വാ​സി​ക​ളും എ​ത്തി​യി​രു​ന്നു.

ഈ ​മാ​സം 23നാ​ണ്‌ ടൂ​ര്‍ണ​മെ​ന്റ് ആ​രം​ഭി​ച്ച​ത്. ടൂ​ര്‍ണ​മെ​ന്റി​ല്‍ പ​ത്ത് രാ​ജ്യ​ങ്ങ​ളാ​ണ്‌ പ​ങ്കെ​ടു​ക്കു​ന്ന​ത്. പൂ​ള്‍ ‘എ’​യി​ല്‍ ഇ​ന്ത്യ, പാ​കി​സ്താ​ന്‍, ജ​പ്പാ​ന്‍, താ​യ്‍ല​ൻ​ഡ്, ചൈ​നീ​സ് താ​യ്​​പേ​യി​യും പൂ​ള്‍ ‘ബി’​യി​ല്‍ കൊ​റി​യ, മ​ലേ​ഷ്യ, ഒ​മാ​ന്‍, ബം​ഗ്ലാ​ദേ​ശ്, ഉ​സ്ബ​കി​സ്താ​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളു​മാ​ണു​ള്ള​ത്.

സ​ലാ​ല സു​ല്‍‌​ത്താ​ന്‍ ഖാ​ബൂ​സ് യൂ​ത്ത് ആ​ൻ​ഡ്​ ക​ള്‍ച്ച​റ​ല്‍ കോം​പ്ല​ക്സി​ല്‍ ന​ട​ക്കു​ന്ന പൂ​ള്‍ മ​ത്സ​ര​ങ്ങ​ള്‍ തി​ങ്ക​ളാ​ഴ്ച അ​വ​സാ​നി​ക്കും. ദി​നേ​ന വി​വി​ധ സ​മ​യ​ങ്ങ​ളി​ല്‍ മൂ​ന്നും നാ​ലും മ​ത്സ​ര​ങ്ങ​ളാ​ണ്‌ ന​ട​ക്കു​ന്ന​ത്. ജൂ​ണ്‍ ഒ​ന്നി​നാ​ണ്‌ ഫൈ​ന​ല്‍ മ​ത്സ​രം. പൂ​ൾ ‘എ’​യി​ൽ ​ ര​ണ്ട്​ ജ​യ​വും ഒ​രു സ​മ​നി​ല​യു​മാ​യി പാ​കി​സ്താ​നും ഇ​ന്ത്യ​യു​മാ​ണ്​ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ത്ത്.

തു​ല്യ ​പോ​യ​ന്‍റാ​ണെ​ങ്കി​ലും ഗോ​ൾ​ശ​രാ​ശ​രി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഇ​ന്ത്യ ര​ണ്ടാം സ്ഥാ​ന​ത്ത്​ തു​ട​രു​ന്ന​ത്. പൂ​ൾ ‘ബി’​യി​ൽ മൂ​ന്നു മ​ത്സ​ര​വും വി​ജ​യി​ച്ച്​ ഒ​മ്പ​ത്​​ പോ​യ​ന്‍റു​മാ​യി മ​ലേ​ഷ്യ​യാ​ണ്​ ഒ​ന്നാം​സ്ഥാ​ന​ത്ത്. ആ​റ് പോ​യ​ന്‍റു​ള്ള കൊ​റി​യ​യാ​ണ്​ ര​ണ്ടാം​സ്ഥാ​ന​ത്ത്. ​​​

ഓ​രോ ഗ്രൂ​പ്പി​ലെ​യും ആ​ദ്യ ര​ണ്ട്​ സ്ഥാ​ന​ക്കാ​ർ സെ​മി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കും. മേ​യ്​ 31നാ​ണ്​ സെ​മി ഫൈ​ന​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India-PakJunior Asia Cup Hockey
News Summary - Junior Asia Cup Hockey India-Pak match tied
Next Story