Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജൂ​നി​യ​ർ ഏ​ഷ്യ...

ജൂ​നി​യ​ർ ഏ​ഷ്യ ക​പ്പ്​ ഹോ​ക്കി; മേ​യ് 23 മു​ത​ൽ സ​ലാ​ല​യി​ൽ

text_fields
bookmark_border
ജൂ​നി​യ​ർ ഏ​ഷ്യ ക​പ്പ്​ ഹോ​ക്കി; മേ​യ് 23 മു​ത​ൽ സ​ലാ​ല​യി​ൽ
cancel
camera_alt

മ​സ്ക​ത്തി​ൽ ന​ട​ന്ന എ.​എ​ച്ച്.​എ​ഫ് ക​പ്പ്​ മ​ത്സ​ര​ത്തി​ൽ​നി​ന്ന്

മ​സ്ക​ത്ത്​: പു​രു​ഷ​ന്മാ​രു​ടെ ജൂ​നി​യ​ർ ഏ​ഷ്യ ക​പ്പ്​ ഹോ​ക്കി​യു​ടെ ഒ​മ്പ​താം പ​തി​പ്പി​ന്​ സ​ലാ​ല വേ​ദി​യാ​കും. മേ​യ് 23 മു​ത​ൽ ജൂ​ൺ ഒ​ന്നു​വ​രെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് യൂ​ത്ത് ആ​ൻ​ഡ് ക​ൾ​ച​റ​ൽ കോം​പ്ല​ക്സി​ലെ ഹോ​ക്കി പി​ച്ചി​ലാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ. ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ, പാ​കി​സ്താ​ൻ, ജ​പ്പാ​ൻ, കൊ​റി​യ, മ​ലേ​ഷ്യ, ബം​ഗ്ലാ​ദേ​ശ്, ചൈ​ന, ഒ​മാ​ൻ, താ​യ്‌​ല​ൻ​ഡ്, ഉ​സ്‌​ബ​കി​സ്താ​ൻ എ​ന്നി​ങ്ങ​നെ 10 ടീ​മു​ക​ളാ​ണ്​ മാ​റ്റു​ര​ക്കു​ക. ഇ​തി​ൽ ആ​ദ്യ​ത്തെ അ​ഞ്ചു​ ടീ​മു​ക​ൾ റാ​ങ്കി​ങ്ങി​ന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ യോ​ഗ്യ​ത നേ​ടി​യ​വ​രാ​ണ്. മ​റ്റു​ള്ള​വ​ർ ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ മ​സ്ക​ത്തി​ൽ ന​ട​ന്ന പു​രു​ഷ​ന്മാ​രു​ടെ എ.​എ​ച്ച്.​എ​ഫ് ക​പ്പി​ലൂ​ടെ എ​ത്തി​യ​വ​രാ​ണ്.

ഒ​മാ​ൻ ടീ​മി​ന്‍റെ പ​രി​ശീ​ല​നം ഇ​ന്ത്യ​യി​ൽ

ഒ​മാ​ൻ ജൂ​നി​യ​ർ, സീ​നി​യ​ർ ടീ​മു​ക​ളു​ടെ പ​രി​ശീ​ല​ന ക്യാ​മ്പു​ക​ൾ ഫെ​ബ്രു​വ​രി 20 മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന് ഒ.​എ​ച്ച്.​എ​യു​ടെ ഹൈ ​പെ​ർ​ഫോ​മ​ൻ​സ് മാ​നേ​ജ​ർ ഷാ​ക്കി​ർ മു​നീ​ർ പ​റ​ഞ്ഞു. ജൂ​നി​യ​ർ ടീ​മി​നാ​യി ഇ​ന്ത്യ​യി​ൽ മാ​ർ​ച്ച്​ ഒ​ന്നു​ മു​ത​ൽ പ​ത്തു​വ​രെ ക്യാ​മ്പ് ന​ട​ത്താ​ൻ പ​ദ്ധ​തി​യു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ ഹോ​ക്കി ഇ​ന്ത്യ​യു​ടെ സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി ഒ.​എ​ച്ച്.​എ കാ​ത്തി​രി​ക്കു​ക​യാ​ണ്. ബം​ഗ​ളൂ​രു​വി​ലെ ക്യാ​മ്പി​ൽ ഒ​മാ​ൻ ടീം ​ഇ​ന്ത്യ​ൻ ടീ​മു​മാ​യി മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കു​മെ​ന്നും ഷാ​ക്കി​ർ പ​റ​ഞ്ഞു. പു​രു​ഷ​ന്മാ​രു​ടെ ജൂ​നി​യ​ർ ഏ​ഷ്യ ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ ഒ​മാ​ൻ ഹോ​ക്കി അ​സോ​സി​യേ​ഷ​ൻ (ഒ.​എ​ച്ച്.​എ) ചെ​യ​ർ​മാ​ൻ ഡോ. ​മ​ർ​വാ​ൻ അ​ൽ ജു​മ പ​റ​ഞ്ഞു. ഒ​മാ​ൻ ഹോ​ക്കി​യു​ടെ ഭാ​വി ടീ​മെ​ന്ന നി​ല​ക്ക്​ ജൂ​നി​യ​ർ ടീ​മി​ന്​ ടൂ​ർ​ണ​മെ​ന്‍റ്​ പ്ര​ധാ​ന​മാ​ണ്.

അ​ടു​ത്ത വ​ർ​ഷം ഹോ​ക്കി ഫൈ​വ്​ ലോ​ക​ക​പ്പ് ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​പ്പോ​ൾ ഞ​ങ്ങ​ളു​ടെ ശ്ര​ദ്ധ സീ​നി​യ​ർ ടീ​മി​ലാ​ണ്. എ​ന്നാ​ൽ, ഒ​മാ​ൻ ദേ​ശീ​യ ടീ​മി​ന്റെ ഭാ​വി ക​ളി​ക്കാ​ർ​ക്ക്​ അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കി വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്നു​ണ്ടെ​ന്നും അ​​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​മാ​ൻ ടീ​മി​ന്​ മി​ക​ച്ച അ​വ​സ​ര​മാ​ണ്​ ടൂ​ർ​ണ​മെ​ന്‍റി​ലൂ​ടെ കൈ​വ​ന്നി​രി​ക്കു​ന്ന​തെ​ന്ന്​ ഒ​മാ​ൻ ജൂ​നി​യ​ർ ടീം ​ഹെ​ഡ് കോ​ച്ച് ഖാ​ലി​ദ് അ​ബ്ദു​റ​ഹ്മാ​ൻ പ​റ​ഞ്ഞു. ടൂ​ർ​ണ​മെ​ന്റി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ ക​ഴി​യു​ന്ന​ത്​ ആ​വേ​ശം ന​ൽ​കു​ന്ന​താ​ണ്. അ​ടു​ത്തി​ടെ, മ​സ്ക​ത്തി​ൽ ന​ട​ന്ന ജൂ​നി​യ​ർ എ.​എ​ച്ച്.​എ​ഫ് ക​പ്പി​ൽ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലൂ​ടെ ഞ​ങ്ങ​ൾ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യി​രു​ന്നു. ജൂ​നി​യ​ർ ഏ​ഷ്യ ക​പ്പി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ബ്ദു​റ​ഹ്മാ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HockeyomanJunior Asia Cup
News Summary - Junior Asia Cup Hockey
Next Story