ജൂനിയർ ഏഷ്യ കപ്പ് കിരീടം; ഇന്ത്യൻ ടീമിന് എംബസിയുടെ അഭിനന്ദനം
text_fieldsജൂനിയർ ഏഷ്യ കപ്പ് ഹോക്കി കിരീടവുമായി ഇന്ത്യൻ ടീം
മസ്കത്ത്: ജൂനിയർ ഏഷ്യ കപ്പ് ഹോക്കിയിൽ കിരീടം നേടിയ ഇന്ത്യൻ ടീമിനെ ഒമാനിലെ ഇന്ത്യൻ എംബസി അഭിനന്ദിച്ചു. കഴിഞ്ഞ ദിവസം സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് യൂത്ത് ആൻഡ് കള്‍ചറല്‍ കോംപ്ലക്സില്‍ നടന്ന കലാശക്കളിയിൽ അയൽവാസികളായ പാകിസ്താനെ 2-1ന് തകർത്താണ് ഇന്ത്യൻ കൗമാരപ്പട കിരീടം നിലനിർത്തിയത്.
അംഗദ് ബിർ സിങ്, ഹുണ്ടാൽ എന്നിവരാണ് ഇന്ത്യക്കുവേണ്ടി ഗോൾ നേടിയത്. ടൂർണമെന്റിൽ ഒരു മത്സരംപോലും തോൽക്കാതെയാണ് ഇന്ത്യയുടെ കിരീടനേട്ടം. ദക്ഷിണ കൊറിയക്കെതിരെയുള്ള സെമിഫൈനൽ മത്സരത്തിനു മുന്നോടിയായി താരങ്ങളെ കാണാനായി ഇന്ത്യൻ അംബാസഡർ അമിത് നാരങ് സലാലയിൽ എത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

