Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മ​ഴ​യി​ൽ കു​തി​ർ​ന്ന്....

text_fields
bookmark_border
താ​ഴ്​​ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ൽ, ര​ക്ഷാപ്ര​വ​ർ​ത്ത​നം ഊ​ർ​ജി​തം, 800ലധികം ആളുകളെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി
മ​ഴ​യി​ൽ കു​തി​ർ​ന്ന്....
cancel
camera_alt

ക​ന​ത്ത മ​ഴ​യി​ൽ ​വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളൊ​ന്നി​ലെ ഗ്രാ​മ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യ​പ്പോ​ൾ

മ​സ്ക​ത്ത്​: തുടർച്ചയായി പെയ്യുന്ന മഴയിൽ കുതിർന്ന്​ വടക്കൻ ഗവർണറേറ്റുകൾ. കനത്ത കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെയാണ്​ മഴ പെയ്യുന്നത്​. മുസന്ദം, ബുറൈമി, ദാഹിറ, വടക്ക്​-തെക്ക്​ ബാത്തിന, ദാഖിലിയ, മസ്‌കത്ത്​, തെക്ക്​-വടക്ക്​ ശർഖിയ എന്നീ ഗവർണറേറ്റുകളിലുമാണ്​ തുടർച്ചയായി മൂന്നാംദിവസവും മഴ കോരിച്ചൊരിഞ്ഞത്​. ആലിപ്പഴവും വർഷിച്ചു. മിക്ക ഗവർണറേറ്റുകളിലെയും വാദികൾ നിറഞ്ഞൊഴുകുകയാണ്​.

സുഹാർ അടക്കമുള്ള വിവിധ സ്ഥലങ്ങളിൽ റോഡുകളും തകർന്നിട്ടുണ്ട്​. വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് ​റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു​. മസ്കത്ത്​ നഗരത്തിൽ കഴിഞ്ഞ മൂന്ന്​ ദിവസങ്ങളിലും മഴ ഒഴിഞ്ഞ്​ നിന്നിരുന്നു. എന്നാൽ, ചൊവ്വാഴ്ച രാ​ത്രിയോടെ സമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. രാത്രി കാലത്ത്​ ശക്​തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. പത്ത്​ കുട്ടികളുൾപ്പെടെ 18 പേരാണ്​ കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ പൊലിഞ്ഞത്​.

വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് 800ലധികം ആളുകളെ വിവിധ ഗവർണറേറ്റുകളിലുള്ള 14 അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ദേശീയ എമർജൻസി മാനേജ്‌മെന്റ് (എൻ.സി.ഇ.എം) അറിയിച്ചു. ഇതിൽ 617 ഒമാനി പൗരന്മാരും 195 പ്രവാസികളും ഉൾപ്പെടും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jumping in the rain...
Next Story