സി.പി.എ ജീവനക്കാർക്ക് ജുഡീഷ്യൽ പൊലീസ് അധികാരം
text_fieldsമസ്കത്ത്: ഉപഭോക്തൃസംരക്ഷണ അതോറിറ്റി (സി.പി.എ) ജീവനക്കാർക്ക് ജുഡീഷ്യൽ പൊലീസ് അധികാരം നൽകുന്നു. സി.പി.എയിലെ തെരഞ്ഞെടുത്ത ജീവനക്കാർക്ക് ജുഡീഷ്യൽ പോലീസ് അധികാരം നൽകിയുള്ള മന്ത്രിതല തീരുമാനം (2025/38) നീതിന്യായ-നിയമകാര്യ മന്ത്രി ഡോ. അബ്ദുല്ല മുഹമ്മദ് അൽസൈദി പുറപ്പെടുവിച്ചു. പുതിയ തീരുമാന പ്രകാരം വിപണി നിയമലംഘകർക്കെതിരെ ഉടനടി നിയമനടപടി സ്വീകരിക്കാൻ 52 സി.പി.എ ഉദ്യോഗസ്ഥർക്ക് അധികാരം ഉണ്ടാകും.
ഉപഭോക്തൃ അവകാശങ്ങൾ വർധിപ്പിക്കുന്നതിനും വിപണി മേൽനോട്ടം ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് ഈ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

