Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജോയ് ആലുക്കാസ്...

ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ആപ്പ് ഇനി ‘ജോയ്പേ’

text_fields
bookmark_border
ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ആപ്പ് ഇനി ‘ജോയ്പേ’
cancel

മസ്കത്ത്/ദുബൈ: ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്റെ മൊബൈൽ ആപ്ലിക്കേഷൻ ഇനി പുതിയ പേരിൽ അറിയപ്പെടും. ‘ജോയ്പേ’ എന്ന പേരിലാണ് ആപ്പിനെ കമ്പനി റീബ്രാൻഡ് ചെയ്തത്. ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ് പുതിയ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദുബൈയിൽ ചടങ്ങിൽ സീനിയർ ലീഡർഷിപ്പ് അംഗങ്ങളും പങ്കെടുത്തു.

ഇത് വെറും പേരുമാറ്റം മാത്രമല്ലെന്നും, വിവിധ സേവനങ്ങളെ ഒറ്റ ഡിജിറ്റൽ സംവിധാനത്തിലേക്ക് ഏകോപിപ്പിക്കുന്ന ഒരു നൂതന പ്ലാറ്റ്‌ഫോമാണെന്നും കമ്പനി അറിയിച്ചു. ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ആപ്പിൽ നിന്ന് ‘ജോയ്പേ’യിലേക്കുള്ള ഈ മാറ്റം ഉപഭോക്താക്കൾക്ക് ലളിതവും സമഗ്രവുമായ ഒരു പുതിയ അനുഭവം സമ്മാനിക്കും.

പുതുക്കിയ യൂസർ ഇന്റർഫേസ്, മെച്ചപ്പെടുത്തിയ സവിശേഷതകൾ, കൂടുതൽ വേഗതയുള്ള പ്രവർത്തനക്ഷമത എന്നിവയാണ് പുതിയ ആപ്പിന്റെ പ്രധാന പ്രത്യേകതകൾ. അന്താരാഷ്ട്ര പണമിടപാടുകൾ, മൊബൈൽ റീചാർജുകൾ, കറൻസി എക്സ്ചേഞ്ച് സേവനങ്ങൾ, റിയൽ-ടൈം ഇടപാട് ട്രാക്കിങ് എന്നിവയെല്ലാം ഒറ്റ ഡാഷ്‌ബോർഡിൽ ലഭ്യമാക്കുന്ന സംവിധാനമാണ് ‘ജോയ്പേ’.

മൾട്ടി-ലെയർ സുരക്ഷാ സംവിധാനങ്ങളോടെയാണ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. എന്റർപ്രൈസ്-ഗ്രേഡ് എൻക്രിപ്ഷൻ, സുരക്ഷിത ഓതന്റിക്കേഷൻ പ്രോട്ടോകോളുകൾ, നിരന്തര നിരീക്ഷണ സംവിധാനം എന്നിവ ഉപഭോക്താക്കളുടെ വിവരങ്ങളും ഫണ്ടുകളും സുരക്ഷിതമായി സംരക്ഷിക്കും.

ഇന്ത്യ, പാകിസ്താൻ, ഫിലിപ്പീൻസ്, നേപ്പാൾ, ഇന്തോനേഷ്യ തുടങ്ങിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഒറ്റ ക്ലിക്കിൽ പണം അയയ്ക്കാനുള്ള സൗകര്യവും ‘ജോയ്പേ’ നൽകുന്നു. ഐ.ഒ.എസ്, ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളിൽ ‘ജോയ്പേ’ ലഭ്യമാണ്.

ഒമാനിൽ ഏകദേശം 50ഓളം ശാഖകളുമായി ജോയ് ആലുക്കാസ് എക്സ്ചേഞ്ച് രാജ്യത്തുടനീളം വ്യാപിച്ചു കിടക്കുന്നു. വീട്ടിലിരുന്ന് തന്നെ എളുപ്പത്തിലും സുരക്ഷിതമായും ഔദ്യോഗികമായും പണം അയക്കുന്നതിനായി ഉപഭോക്താക്കൾക്കായി പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘ജോയ്പേ’ സമർപ്പിച്ചിരിക്കുകയാണ് കമ്പനി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsMuscatJoyalukkas Exchange
News Summary - joyalukkas exchange app rebranded as joypay
Next Story