സലാലയില്‍ പുതിയ ഷോറൂം തുറന്ന് ജോയ് ആലുക്കാസ്
text_fieldsജോയ് ആലുക്കാസിന്റെ സലാലയിലെ പുതിയ ഷോറൂം ഉദ്ഘാടന ചടങ്ങ്
മനാമ: ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് സലാലയില്‍ പുതിയ ഷോറൂം തുറന്നു. ഇതോടെ ഒമാനില്‍ ജോയ് ആലുക്കാസിന് അഞ്ച് ഷോറൂമുകളായി. ജോയ് ആലുക്കാസ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് എം.ഡി ജോണ്‍ പോള്‍ ആലുക്കാസ് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ വാണിജ്യ, വ്യവസായ മന്ത്രാലയം വ്യാപാര ഡയറക്ടര്‍ മുബാറക് സയിദ് അല്‍ ഷാഹ്രി, ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ ഏജന്റ് ഡോ. കെ. സനാതനന് എന്നിവര്‍ മുഖ്യാതിഥികളായി. ഗള്‍ഫ് മേഖലയിലുള്‍പ്പെടെ ആഗോള ആഭരണവ്യവസായരംഗത്ത് നിര്‍ണായക സാന്നിധ്യമുറപ്പിച്ച ജോയ് ആലുക്കാസിന് 12 രാജ്യങ്ങളിലായി 190ലധികം ഷോറൂമുകളാണുള്ളത്.
പ്രവാസിസമൂഹം ഏറെയുള്ള സലാലയിലെ ജ്വല്ലറി റീട്ടെയ്ല്‍ മേഖലക്ക് പുത്തന്‍ നിര്‍വചനം നല്കാന് ഉതകുന്ന തരത്തില്‍, ആധുനികവും അതിവിശിഷ്ടവുമായ ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് ഷോറൂമില്‍ ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകര്‍ഷകമായ ഓഫറുകളും ഒരുക്കിയിട്ടുണ്ട്. പരമ്പരാഗത ഒമാനി ആഭരണ ഡിസൈന്‍ മുതല്‍ ഇന്റര്‍നാഷനല്‍ ആന്‍ഡ് ഇന്ത്യന്‍ പ്രഷ്യസ് ജ്വല്ലറിയുടെ വിപുലമായ കളക്ഷനാണ് ഷോറൂമിലുള്ളത്. ഉപഭോക്താക്കളുടെ ഓരോ പര്‍ച്ചേസിനും വിൽപനാനന്തര സേവനങ്ങള്‍ക്കും പുറമെ വിദഗ്ധരായ ജീവനക്കാരുടെ വ്യക്തിഗത മാര്‍ഗനിര്‍ദേശങ്ങളും ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

