മസ്കത്ത് ഹൈറ്റ്സ് മിസ്ഫ സ്ട്രൈക്കേഴ്സ് ജേതാക്കൾ
text_fieldsജോയ് ആലുക്കാസ് എക്സ്ചേഞ്ച് സീസൺ വൺ ക്രിക്കറ്റ് ടൂർണമെൻറിൽ ജേതാക്കളായ മസ്കത്ത് ഹൈറ്റ്സ് മിസ്ഫ സ്ട്രൈക്കേഴ്സ്
Winners of Muscat Hights Misfa Strikers
മസ്കത്ത്: ജോയ് ആലുക്കാസ് എക്സ്ചേഞ്ച് സീസൺ വൺ ക്രിക്കറ്റ് ടൂർണമെൻറിൽ മസ്കത്ത് ഹൈറ്റ്സ് മിസ്ഫ സ്ട്രൈക്കേഴ്സ് ജേതാക്കളായി. ആവേശകരമായ ഫൈനൽ മത്സരത്തിൽ ബി.ഇ.സി ഘാലയെയാണ് പരാജയപ്പെടുത്തിയത്. മിസ്ഫ ഒ.ഐ.ജി ഗാർഡിയൻ മൂന്നാം സ്ഥാനവും നേടി. ഈസി റെമിറ്റ് മണി ട്രാൻസ്ഫറുമായി സഹകരിച്ചായിരുന്നു മത്സരം നടത്തിയിരുന്നത്. അൽ നബ, അൽ തസ്നിം, ഒ.ഐ.ജി, ഓസ്കോ, ബി.ഇ.സി, കൽഹാത്ത് ടെംടെക്ക് തുടങ്ങി മിസ്ഫ മേഖലയിലെ 16 പ്രധാന കമ്പനികളായിരുന്നു ടൂർണമെൻറിൽ പങ്കെടുത്തത്. ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ നിക്സൺ ബേബി, ഓപറേഷൻ മാനേജർ അൻസാർ ഷെന്താർ, മാർക്കറ്റിങ് മാനേജർ ഉനാസ് ഉമ്മർ അലി, ഒമാൻ ഈസി റെമിറ്റ് തലവൻ ഫഹദ് ഹമീദ് എന്നിവർ സമ്മാനനവിതരണ ചടങ്ങിൽ പങ്കെടുത്തു. സീസൺ ടു ടൂർണമെൻറ് അടുത്ത വർഷം നടത്തുമെന്ന് ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ നിക്സൺ ബേബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

