Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ പുതിയ ശാഖ ബുറൈമിയിൽ തുടങ്ങി

text_fields
bookmark_border
ഈ വർഷം എട്ട് പുതിയ ബ്രാഞ്ചുകൾ ആരംഭിക്കും
ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ പുതിയ ശാഖ ബുറൈമിയിൽ തുടങ്ങി
cancel
camera_alt

ജോ​യ്​ ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ചി​ന്‍റെ പു​തി​യ ശാ​ഖ ബു​റൈ​മി​യി​ൽ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ആ​ന്‍റ​ണി ജോ​സ് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

മസ്കത്ത്: ഒമാനിലെ പ്രമുഖ പണമിടപാട് സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ ശാഖ ബുറൈമിയിൽ പ്രവർത്തനം തുടങ്ങി. പുതിയ ശാഖ ജോയ് ആലുക്കാസ് എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടർ ആന്‍റണി ജോസ് ഉദ്ഘാടനം ചെയ്തു. ഒമാൻ ജനറൽ മാനേജർ നിക്സൺ ബേബി, യു.എ.ഇ ജനറൽ മാനേജർ പുന്നൂസ്, ഒമാൻ ഓപറേഷൻസ് മാനേജർ അൻസാർ ഷെന്തർ, സീനിയർ ബിസിനസ് ഡെവലപ്‌മെന്‍റ് ഓഫിസർ വിവേക് വർഗീസ്, മാർക്കറ്റിങ് മാനേജർ കെ. യൂനുസ്, ബുറൈമി ബ്രാഞ്ച് മാനേജർ ഗ്ലാഡ്‌സൺ എന്നിവർ പങ്കെടുത്തു.

കൂടുതൽ ജനങ്ങളിലേക്ക് സർവിസ് എത്തിക്കുന്നതിന്‍റെ ഭാഗമയി എല്ലാ ഗവർണറേറ്റുകളിലും ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ സേവനം ഉടൻ ലഭ്യമാകുമെന്ന് മാനേജിങ് ഡയറക്ടർ ആന്‍റണി ജോസ് പറഞ്ഞു. ഈ വർഷം എട്ട് പുതിയ ബ്രാഞ്ചുകൾ വിവിധ ഗവർണറേറ്റുകളിലായി പ്രവർത്തനം ആരംഭിക്കും. വേഗത്തിലും മിതമായ നിരക്കിലും ജനങ്ങൾക്ക് സേവനം എത്തിക്കുക എന്നതാണ് ലക്ഷ്യം. 2024 ആകുന്നതോടെ ഒമാനിലെ മൊത്തം ബ്രാഞ്ചുകളുടെ എണ്ണം 50 ആക്കി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Joy Alukas Exchange opens new branch in Buraimi
Next Story