Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽ ഗൂബ്രയിൽ ജോയ് ആലുക്കാസ് എക്സ്ചേഞ്ചി​ന്‍റെ പുതിയ ശാഖ തുറന്നു

text_fields
bookmark_border
Joy Alukas Exchange
cancel

മസ്കത്ത്​: ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്റെ 31ാമത്​ ശാഖ അൽ ഗൂബ്ര മാർക്കറ്റിൽ പ്രവർത്തിക്കുന്ന മക്ക ഹൈപ്പർ മാർക്കറ്റിൽ പ്രവർത്തനം ആരംഭിച്ചു. ശൈഖ്​ സാലിം അൽ റവാഹി ഉദ്‌ഘാടനം ചെയ്തു.

ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ നിക്സൺ ബേബി , ഓപ്പറേഷൻ മാനേജർ അൻസാർ ഷെന്താർ, മാർക്കറ്റിങ്​ മാനേജർ ഉനസ് കെ. ഉമ്മർ അലി തുടങ്ങിയവർ സംബന്ധിച്ചു .

ഇന്ത്യ, പാകിസ്ഥാൻ , ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽനിന്നുള്ള സാധാരണക്കാരായ ആളുകൾ ജോലി ചെയുന്ന സ്ഥലമാണ്​ ഗൂബ്ര മാർക്കറ്റ്​. മറ്റ് വിഭാഗക്കാരായ ജോലിക്കാരും ഉണ്ട്. എല്ലാവർക്കും പ്രയോജനമാകുന്ന രീതിയിൽ ഇവിടെ പുതിയ ശാഖ തുറന്നു പ്രവർത്തിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് ജനറൽ മാനേജർ നിക്സൺ ബേബി പറഞ്ഞു.

2024 ആകുമ്പോഴേക്കും ഓമനിലെ എല്ലാ പ്രമുഖ സൂപ്പർ- ഹൈപ്പർ മാർക്കറ്റുകളിൽ ജോയ് ആലുക്കാസിന്റെ ശാഖകൾ തുറക്കുമെന്നും ഈ വർഷം തന്നെ നാല് ശാഖകൾ കൂടി ഒമാനിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനം ആരംഭിക്കുമെന്ന്​ ഓപ്പറേഷൻ മാനേജർ അൻസാർ ഷെന്താർ പറഞ്ഞു .

നിലവിൽ പണമയച്ചു മിനിട്ടുകൾക്ക് ഉള്ളിൽ പണം അകൗണ്ടിൽ വരുന്ന സേവനം, വിദേശ കറൻസി ട്രാൻസാക്ഷൻ, മൊബൈൽ മണി ട്രാൻസ്ഫർ എന്നിവ ഉൾപ്പടെ എല്ലാ സേവനവും ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Joy Alukas Exchange opens new branch in Al Gubra
Next Story