Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജോ​യ് ആ​ലു​ക്കാ​സ്...

ജോ​യ് ആ​ലു​ക്കാ​സ് എ​ക്‌​സ്‌​ചേ​ഞ്ചി​ന്‍റെ പു​തി​യ ശാ​ഖ സ​ലാ​ലാ ചൗ​ക്കി​ൽ തു​റ​ന്നു

text_fields
bookmark_border
ജോ​യ് ആ​ലു​ക്കാ​സ് എ​ക്‌​സ്‌​ചേ​ഞ്ചി​ന്‍റെ പു​തി​യ ശാ​ഖ സ​ലാ​ലാ ചൗ​ക്കി​ൽ തു​റ​ന്നു
cancel

മ​സ്ക​ത്ത്​: ഒ​മാ​നി​ലെ പ്ര​മു​ഖ മ​ണി എ​ക്‌​സ്‌​ചേ​ഞ്ച് സ്ഥാ​പ​ന​മാ​യ ജോ​യ് ആ​ലു​ക്കാ​സ് എ​ക്‌​സ്‌​ചേ​ഞ്ചി​ന്‍റെ ഒ​മാ​നി​ലെ 33ാമ​ത്തെ​യും ആ​ഗോ​ള​ത​ല​ത്തി​ൽ 70ാമ​ത്തേ​യും ശാ​ഖ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റ​റി​ലെ സ​ലാ​ലാ ചൗ​ക്കി​ൽ തു​റ​ന്നു. സാ​ലി​ഹ് മു​ഹ​മ്മ​ദ് സാ​ലി​ഹ് അ​ഹ​മ്മ​ദ് അ​ൽ മ​ർ​ഹൂ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ലാ​ല​യി​ലെ ജ​ന​ങ്ങ​ളി​ൽ​നി​ന്ന് ത​ങ്ങ​ൾ​ക്ക് മി​ക​ച്ച പി​ന്തു​ണ​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് ജോ​യ്‌ ആ​ലു​ക്കാ​സ് എ​ക്‌​സ്‌​ചേ​ഞ്ച് ഒ​മാ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ നി​ക്‌​സ​ൺ ബേ​ബി പ​റ​ഞ്ഞു.

നി​ര​വ​ധി പ്ര​വാ​സി​ക​ൾ തി​ങ്ങി​പാ​ർ​ക്കു​ന്ന ചെ​റി​യ ന​ഗ​ര​മാ​ണ് സ​ലാ​ല. ഈ ​ന​ഗ​ര​ത്തി​ലെ നാ​ലാ​മ​ത്തെ ബ്രാ​ഞ്ച് ആ​ണി​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച സേ​വ​ന​ങ്ങ​ളും ഉ​ൽ​പ​ന്ന​ങ്ങ​ളും ന​ൽ​കാ​ൻ എ​പ്പോ​ഴും പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണ്. ഒ​മാ​നി​ലെ എ​ല്ലാ വി​ലാ​യ​ത്തു​ക​ളി​ലും​പെ​ട്ട സൂ​പ്പ​ർ ആ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ഇ​നി​യും ബ്രാ​ഞ്ചു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും​ ജോ​യ് ആ​ലു​ക്കാ​സ് ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ അ​ൻ​സാ​ർ ഷെ​ന്താ​ർ പ​റ​ഞ്ഞു. 2025 ഓ​ടെ അ​മ്പ​തു ബ്രാ​ഞ്ച് തു​ട​ങ്ങു​ക എ​ന്ന​താ​ണ് ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് ഒ​മാ​ൻ ഇ​പ്പോ​ൾ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

മൊ​ബൈ​ൽ മ​ണി ട്രാ​ൻ​സ്ഫ​ർ സൗ​ക​ര്യ​വും യൂ​ട്ടി​ലി​റ്റി പേ​യ്‌​മെ​ന്റും ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ത്തു. ഇ​പ്പോ​ൾ ജ​ന​ങ്ങ​ളി​ൽ​നി​ന്നും ന​ല്ല പ്ര​തി​ക​ര​ണ​മാ​ണ് കി​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ കെ. ​ഉ​നാ​സ്, ബി​സി​ന​സ് ഡെ​വ​ല​പ്‌​മെ​ന്റ് മാ​നേ​ജ​ർ വി​വേ​ക്, ജോ​യ് ആ​ലു​ക്കാ​സ് എ​ക്‌​സ്‌​ചേ​ഞ്ച് യു.​എ.​ഇ എ​ച്ച്.​ആ​ർ മാ​നേ​ജ​ർ പ്രി​ൻ​സ്, ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് ഒ​മാ​ൻ ഹ്യൂ​മ​ൻ ഡെ​വ​ല​പ്മെ​ന്റ് മാ​നേ​ജ​ർ ഫ​ഹ​ദ് അ​ൽ അ​ബ്സി തു​ട​ങ്ങി സ​മൂ​ഹ​ത്തി​ന്റെ വി​വി​ധ തു​റ​ക​ളി​ലു​ള്ള​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.നി​ല​വി​ൽ, പ​ണം അ​യ​ച്ച് മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ അ​ക്കൗ​ണ്ടി​ൽ പ​ണം, വി​ദേ​ശ ക​റ​ൻ​സി ഇ​ട​പാ​ട്, മൊ​ബൈ​ൽ പ​ണം കൈ​മാ​റ്റം എ​ന്നി​വ ഉ​ൾ​പ്പെ​ടെ എ​ല്ലാ സേ​വ​ന​ങ്ങ​ളും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ജോ​യ് ആ​ലു​ക്കാ​സ് എ​ക്‌​സ്‌​ചേ​ഞ്ച് ന​ൽ​കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salalahJoy Alukas Exchangenew branch
News Summary - Joy Alukas Exchange opens new branch at Salalah
Next Story