Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദീർഘ ദൂര റൂട്ടിലും ഇനി...

ദീർഘ ദൂര റൂട്ടിലും ഇനി ശുഭയാത്ര; സ്ലീപ്പർ കോച്ചുമായി മുവാസലാത്ത്

text_fields
bookmark_border
Muwasalat bus
cancel
camera_alt

മുവാസലാത്ത് ബസ്


 മുവാസലാത്ത് ബസ്

മസ്കത്ത്: പൊതുഗതാഗത മേഖലക്ക് കരത്തേകാൻ സ്ലീപ്പർ കോച്ചുകൾ, ഡബിൾ ഡെക്കറുകൾ, മജ്‌ലിസ് ശൈലിയിലുള്ള ബസുകൾ തുടങ്ങിയ അവതരിപ്പിക്കാൻ ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് ഒരുങ്ങുന്നു. ഒമാനിലും അയൽ രാജ്യങ്ങളിലുമുള്ള ദീർഘദൂര ബസ് യാത്രകളുടെ ബുദ്ധിമുട്ട് ലഘൂകരിക്കുന്നതിന് സ്ലീപ്പർ കോച്ചുകൾ അവതരിപ്പിക്കണമെന്ന് യാത്രക്കാർ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഞങ്ങൾ മുഴുവൻ ബസ് ഗതാഗത സംവിധാനവും നവീകരിക്കുകയാണ്. താമസിയാതെ, മജ്‌ലിസ് ശൈലിയിലുള്ള ബസുകൾ, ഡബിൾ ഡെക്കറുകൾ, സ്ലീപ്പർ ക്ലാസുകൾ എന്നിവ അവതരിപ്പിക്കുമെന്ന് മുതിർന്ന മുവാസലാത്ത് ഉദ്യോഗസ്ഥൻ പ്രദേശിക മാധ്യമത്തോട് പറഞ്ഞു.

മസ്‌കത്ത്-സലാല, മസ്‌കത്ത്-ദുബായ് തുടങ്ങിയ റൂട്ടുകളിലെ യാത്രകൾ എളുപ്പമാക്കാൻ സ്ലീപ്പർ ക്ലാസ് ബസുകൾ വേണമെന്നാണ് യാത്രക്കാർ പറയുന്നത്. നിലവിലുള്ള ഇരിപ്പിടങ്ങൾ പരിമിതമായ സ്ഥലവും മറ്റുമാണുള്ളത്. മാത്രവുമല്ല മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന ഈ യാത്ര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും യാത്രക്കാർ ചൂണ്ടികാണിക്കുന്നു. സലാലയിലേക്ക് മസ്കത്തിൽനിന്ന് ചുരുങ്ങിയത് പത്ത് മണിക്കൂറെങ്കിലും വേണം ബസിൽ യാത്ര ചെയ്യാൻ. ഇടുങ്ങിയ സീറ്റുകളിൽ ഇരുന്നുള്ള യത്ര ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു​വെന്ന് ഖരീഫ് സീസണിൽ സലാല സന്ദർശിച്ച മലപ്പുറം സ്വദേശി പറഞ്ഞു. കൂടുതൽ സ്ഥലവും കിടക്കാനുള്ള സൗകര്യവും ഉ​ണ്ടാകുകയാണെങ്കിൽ ഏന്നെപോലുള്ള യത്രകാർക്ക് ഏറെ അനുഗ്രഹമായിരിക്കും ഇത്. ചിലവേറുമെങ്കിലും പല യാത്രക്കാതും ഈ സൗകര്യങ്ങൾ തെഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നതാണെന്ന് അദേഹം പറഞ്ഞു.

വിമാന സർവിസ് ചിലവേറിയതിനാലാണ് മിക്ക യത്രക്കാരും ബസിനെ ആശ്രയിക്കുന്നത്. എന്നാൽ, ബസുകളിൽ വേണ്ടത്ര സൗകര്യം ഇല്ലാത്തത് വെല്ലുവിളിയാണെന്ന് ഉംറക്കായി സൗദി അറേബ്യയിലേക്ക് പലപ്പോഴും യാത്ര ചെയ്യുന്ന മറ്റൊരാൾ പറഞ്ഞു. ശരിയായ സ്ലീപ്പർ സൗകര്യങ്ങളുള്ള ബസിന് അധിക പണം നൽകുന്നതിൽ പ്രശ്‌നമില്ല. എന്റെ പ്രായമായ മാതാപിതാക്കളെയോ ബന്ധുക്കളെയോ കൊണ്ടുപോകുമ്പോഴും ഞാൻ ഇതിനെക്കുറിച്ച് ചിന്തിക്കാറുണ്ടെന്ന് അദേഹം പറഞ്ഞു. ഒമാനിൽ സ്ലീപ്പർ ബസുകളുടെ ആവശ്യകത വളരെ കൂടുതലണെന്ന് ഹാപ്പി ലൈൻ ട്രാൻസ്‌പോർട്ടിന്റെ സി.ഇ.ഒ നാസർ അൽ ഹുസ്‌നി പറഞ്ഞു, മറ്റ് പല രാജ്യങ്ങളിലും ഇതിനകം തന്നെ ഇവ പ്രവർത്തനത്തിലുണ്ട്. എന്നാൽ ഇവ അവതരിപ്പിക്കുന്നതിന് മുമ്പ് സുരക്ഷാ വശങ്ങൾ ശ്രദ്ധാപൂർവ്വം പഠിക്കേണ്ടതുണ്ടെന്നും അദേഹം ചൂണ്ടികാട്ടി.

സ്ലീപ്പർ ബസുകളുടെ അഭാവം ടൂറിസം മേഖലക്കും തിരിച്ചടിയാണെന്ന് ട്രാവൽ മേഖലയലിലുള്ളവരും പറയുന്നു. ഇത്തരം കോച്ചുകൾ അവതരിപ്പിക്കുന്നത് ദോഫാറിലേക്കുള്ള സന്ദർശകരുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് ഒരു പ്രമുഖ ട്രാവൽ കമ്പനിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. യാത്ര എത്ര സമയമെടുക്കുന്നുവെന്ന് മനസ്സിലാക്കിക്കഴിഞ്ഞാൽ നമുക്ക് പലപ്പോഴും യാത്രക്കാരെ നഷ്ടപ്പെടും. സാധാരണ വിനോദസഞ്ചാരികൾക്ക് പോലും ദീർഘദൂര യാത്രകൾ ആക്‌സസ് ചെയ്യാവുന്നതും സുഖകരവുമാക്കാൻ സ്ലീപ്പർ ബസുകൾ സഹായിക്കമെന്നും അദേഹം പറഞ്ഞു. അതേസമയം, ഒമാനില്‍ പൊതുഗതാഗത സംവിധാനങ്ങൾക്ക് പ്രിയമേറി വരുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:busGulf NewsOman NewsDouble DeckerSleeper coachMuwasalat
News Summary - journey is possible even on long-distance routes; Muwasalat with sleeper coach
Next Story