പ്രവാസത്തിനുശേഷം മടങ്ങുന്ന ജോസ് ഉതുപ്പാന് യാത്രയയപ്പു നൽകി
text_fieldsപ്രവാസത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന ജോസ് ഉതുപ്പാന് നൽകിയ യാത്രയയപ്പിൽനിന്ന്
മസ്കത്ത്: പ്രവാസത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന ജോസ് ഉതുപ്പാന് യാത്രയയപ്പ് നൽകി. ബർക്കയിലെ ദാന പോൾട്രി ഫാമിൽ കഴിഞ്ഞ 18 വർഷമായി ഇലക്ട്രിക്കൽ എൻജിനീയറായി സേവനമനുഷ്ഠിച്ച ജോസ് ഉതുപ്പാന് സഹപ്രവർത്തകരും മാനേജ്മെന്റും ചേർന്നാണ് യാത്രയയപ്പു ചടങ്ങ് സംഘടിപ്പിച്ചു.
2001ൽ ഒമാനിൽ 'ഭവാൻ' കമ്പനിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയർ ആയി പ്രവാസ ജീവിതം ആരംഭിച്ച ജോസ് ഒമാനിൽ ആകെ 24 വർഷത്തെ സേവനത്തിനു ശേഷമാണ് നാട്ടിലേക്ക് മടങ്ങുന്നത്.
പ്രവാസ ജീവിതത്തിന്റെ ചൂടും ചൂരും കാൽ നൂറ്റാണ്ടോളം തൊട്ടറിഞ്ഞ ജോസിനെ സ്ഥാപനത്തിന്റെ മുഴുവൻ ജീവനക്കാരും ആദരവോടെ അനുഗ്രഹിച്ചു.
എറണാകുളം ജില്ലയിൽ ആമ്പല്ലൂർ അരയൻകാവ് സ്വദേശിയാണ് ജോസ്. ഭാര്യ റെജി സ്റ്റാഫ് നഴ്സാണ്.
മക്കൾ: അഖിൽ, ആൽബിൻ. ജീവിതത്തിന്റെ നല്ലൊരു പങ്കും പ്രവാസത്തിനായി മാറ്റിവെച്ച ജോസ് തന്റെ സുഹൃത്തുക്കളുടെ ഇടയിൽ കൃത്യനിഷ്ഠയുടെയും കഠിനാധ്വാനത്തിന്റെയും ഉത്തമ മാതൃക കൂടിയായിരുന്നു. വിശ്രമ ജീവിതം കൂടുതൽ ഊഷ്മളതയോടെ സമൂഹത്തിനു ഗുണകരമാകുന്ന രീതിയിൽ മുന്നോട്ടുപോകുമെന്ന് ജോസ് പറഞ്ഞു.
ജോസിന്റെ ജോലിപ്രാവീണ്യം, ആത്മാർഥത, സമയ കൃത്യത എന്നിവയെ സഹപ്രവർത്തകർ പരാമർശിച്ചു.
ഏതു സാഹചര്യത്തിലും ശാന്തമായ സമീപനത്തോടെ ജോലി കൈകാര്യം ചെയ്ത ജോസ്, പുതുതായി ചേർന്ന ജീവനക്കാർക്ക് മികച്ച മാർഗദർശകനും പ്രചോദനവുമായിരുന്നു എന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

