മസ്കത്ത്: മാൻബുക്കർ രാജ്യാന്തര പുരസ്കാര ജേതാവ് ജോക്ക അൽ ഹാർത്തി ഒമാനിൽ തിരി ച്ചെത്തി. ലണ്ടനിൽനിന്ന് ഞായറാഴ്ച മസ്കത്ത് വിമാനത്താവളത്തിലെത്തിയ ഇവർക്ക് ഒമാൻ വിമാനത്താവള കമ്പനിയുടെ നേതൃത്വത്തിൽ ഉൗഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്.
സ്വീകരണത്തിൽ ഒമാൻ ഇൻഫർമേഷൻ മന്ത്രി ഡോ. അബ്ദുൽ മുനീം ബിൻ മൻസൂർ അൽ ഹസനി, സുൽത്താൻ ഖാബൂസ് സർവകലാശാല വൈസ് ചാൻസലർ ഡോ. അലി ബിൻ സൗദ് അൽ ബിമാനി തുടങ്ങിയവർ സംബന്ധിച്ചു.
ജോക്കയുടെ പുസ്തകത്തിെൻറ ഇംഗ്ലീഷ് പരിഭാഷയായ ‘സെലസ്റ്റ്യൽ ബോഡീസി’നാണ് മാൻ ബുക്കർ പുരസ്കാരം ലഭിച്ചത്.
പരിഭാഷകയായ മരിലിൻ ബൂത്തുമൊന്നിച്ചാണ് 50,000 പൗണ്ടിെൻറ സമ്മാനത്തുക ഇവർ പങ്കുവെച്ചത്.