സംയുക്ത മീലാദ് സമ്മേളനം
text_fieldsഅൽ ഖൂദ് തഅലീമുൽ ഖുർആൻ സി.എം സെന്റർ, ഐ.സി.എസ് മസ്കത്ത് എന്നിവ നടത്തിയ
സംയുക്ത മീലാദ് സമ്മേളനം
മസ്കത്ത്: ജീവിതത്തിന്റെ ഓരോ നിമിഷങ്ങളെയും മദീനയുമായി ബന്ധപ്പെടുത്തി തിരുചര്യയിലൂടെ മുന്നോട്ട് നീങ്ങിയാൽ വിശ്വാസിയുടെ ഓരോ പ്രവർത്തനങ്ങളെയും സാർഥകമാക്കാൻ സാധിക്കുമെന്ന് അസീസ് ബാഖവി അരൂർ. അൽ ഖൂദ് തഅലീമുൽ ഖുർആൻ സി.എം. സെന്റർ, ഐ.സി.എസ് മസ്കത്ത് സംയുക്ത മീലാദ് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സയ്യിദ് വി.സി.കെ. തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രവാചകരുടെ തിരുവ്യക്തിത്വത്തിനെതിരെ ആരെന്തെതിർത്താലും ലോകാവസാനം വരെ അവിടത്തെ സ്തുതികീർത്തനങ്ങൾ ലോകത്തിന്റെ അഷ്ടദിക്കുകളിലും വിശ്വാസികളിലൂടെ മുഴങ്ങുകതന്നെ ചെയ്യുമെന്ന് സയ്യിദ് വി.സി.കെ ചൂണ്ടിക്കാട്ടി. മദ്റസ പ്രസിഡന്റ് അഹ്മദ് ചാത്തോത്ത് അധ്യക്ഷത വഹിച്ചു. അബൂബക്കർ പറമ്പത്ത്, അബ്ദുല്ല വഹബി വല്ലപ്പുഴ, താജുദ്ദീൻ മുസ്ലിയാർ, അസീം മന്നാനി, ഹാഫിസ് അൻസിൽ, റഫീഖ് മുസ്ലിയാർ, ഹുസൈൻ സഖാഫി, അശ്രഫ് നാദാപുരം തുടങ്ങിയവർ സംസാരിച്ചു.
അജ്വാ ദഫ് സംഘവും മദ്റസ വിദ്യാർഥികളും അവതരിപ്പിച്ച ദഫ് പ്രദർശനം ശ്രദ്ധേയമായി. മദ്റസ വിദ്യാർഥികളുടെ കലാപരിപാടികൾ നടന്നു. യൂനുസ് വഹബി വല കെട്ട് സ്വാഗതവും മദ്റസ സെക്രട്ടറി ഷാഫി മമ്പാട് നന്ദിയും പറഞ്ഞു. അബൂബക്കർ തുടിമുട്ടി, ഖമറുദ്ദീൻ കുന്നുമ്മൽ, ഹിബത്തുല്ല, എൻ.കെ. അബൂബക്കർ, സുഹൈൽ കാളികാവ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

