Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജോ​ണ്‍ ബ്രി​ട്ടാ​സ്...

ജോ​ണ്‍ ബ്രി​ട്ടാ​സ് എം.​പി ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
John Brittas MP held meeting with Indian Ambassador
cancel
camera_alt

ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ അ​മി​ത് നാ​രം​ഗും ജോ​ണ്‍ ബ്രി​ട്ടാ​സ് എം.​പി​യും കൂ​ടി​ക്കാ​ഴ്ച​യി​ൽ

മ​സ്‌​ക​ത്ത്: ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ അ​മി​ത് നാ​രം​ഗു​മാ​യി ജോ​ണ്‍ ബ്രി​ട്ടാ​സ് എം.​പി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഒ​മാ​നി​ലെ മ​ല​യാ​ളി​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ന്‍ സ​മൂ​ഹം നി​ര​വ​ധി പ്ര​യാ​സ​ങ്ങ​ള്‍ നേ​രി​ടു​ന്നു​ണ്ടെ​ന്നു ബ്രി​ട്ടാ​സ് അം​ബാ​സ​ഡ​റോ​ട് ഉ​ണ​ര്‍ത്തി.

സ​ന്ദ​ര്‍ശ​ക വി​സ​യി​ല്‍ എ​ത്തു​ന്ന ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ളാ​ണ് കൂ​ടു​ത​ല്‍ ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​കു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍നി​ന്ന് സ​ന്ദ​ര്‍ശ​ക വി​സ​യി​ല്‍ ഒ​മാ​നി​ലേ​ക്ക് ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​വ​രു​ക​യും പി​ന്നീ​ട് അ​വ​ര്‍ക്ക് ജോ​ലി​യോ താ​മ​സ​മോ ന​ല്‍കാ​തെ ദു​രി​ത​ത്തി​ലാ​കു​ന്ന ഒ​ട്ടേ​റെ സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്നു​ണ്ടെ​ന്നു ജോ​ണ്‍ ബ്രി​ട്ടാ​സ് ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​റോ​ട് പ​റ​ഞ്ഞു.

ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ല്‍ ഉ​ണ്ടെ​ന്നും എം​ബ​സി ആ​വു​ന്ന​തെ​ല്ലാം ചെ​യ്യു​ന്നു​ണ്ടെ​ന്നും അ​മി​ത് നാ​രം​ഗ് പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ല്‍പെ​ട്ട നാ​നൂ​റോ​ളം പേ​രെ ക​ഴി​ഞ്ഞ എ​ട്ടു മാ​സ​ത്തി​നു​ള്ളി​ല്‍ ഇ​ന്ത്യ​ന്‍ എം​ബ​സി മു​ന്‍കൈ​യെ​ടു​ത്തു നാ​ട്ടി​ലെ​ത്തി​ച്ച​താ​യും അം​ബാ​സ​ഡ​ര്‍ എം.​പി​യോ​ട് പ​റ​ഞ്ഞു. പ്ര​യാ​സ​ത്തി​ല്‍ ആ​കു​ന്ന​വ​രെ താ​മ​സി​പ്പി​ക്കു​ന്ന ഷെ​ല്‍ട്ട​ര്‍ സം​വി​ധാ​നം വി​പു​ല​പ്പെ​ടു​ത്ത​ണ​മെ​ന്നു ബ്രി​ട്ടാ​സ് അ​ഭ്യ​ർ​ഥി​ച്ചു.

ഏ​തൊ​രു ഇ​ന്ത്യ​ക്കാ​ര​നും അം​ബാ​സ​ഡ​റെ നേ​രി​ട്ട് ക​ണ്ട് പ​രാ​തി ബോ​ധി​പ്പി​ക്കാ​നു​ള്ള ഓ​പ​ണ്‍ ഹൗ​സ് സം​വി​ധാ​നം ഉ​ള്‍പ്പെ​ടെ എം​ബ​സി ന​ട​ത്തു​ന്ന സാ​മൂ​ഹി​ക ക്ഷേ​മ ന​ട​പ​ടി​ക​ള്‍ സ്വാ​ഗ​താ​ര്‍ഹ​മാ​ണെ​ന്ന് ബ്രി​ട്ടാ​സ് ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​റെ അ​റി​യി​ച്ചു. ലോ​ക കേ​ര​ള സ​ഭാം​ഗ​വും പ്ര​വാ​സി ക്ഷേ​മ നി​ധി ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡ് അം​ഗ​വു​മാ​യ പി.​എം. ജാ​ബി​റും സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:john britasomannews
News Summary - John Brittas MP held meeting with Indian Ambassador
Next Story