തൊഴിൽ തട്ടിപ്പ്; റൂവി മലയാളി അസോസിയേഷന് പരാതി നല്കി
text_fieldsമസ്കത്ത്: തൊഴില്‍ തേടിയെത്തുന്ന മലയാളികള്‍ തൊഴിൽതട്ടിപ്പിന് ഇരയായിരിക്കുന്നത് ഗൗരവമേറിയ പ്രശ്നമാകുന്ന സാഹചര്യത്തില്‍ റൂവി മലയാളി അസോസിയേഷന് കേരള സര്‍ക്കാറിന്റെ നോര്‍ക്ക റൂട്സില്‍ ഔദ്യോഗികമായി പരാതി നല്കി. സാധാരണക്കാരെയാണ് ഇവര്‍ ചതിക്കുഴിയില്‍ പെടുത്തുന്നത്. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ മാത്രം നിരവധി മലയാളികള്‍ തട്ടിപ്പിനിരയായതായി അസോസിയേഷന് പറഞ്ഞു. വ്യാജ തൊഴില്‍ ഓഫറുകള്‍, വിസിറ്റ് വിസയിലെത്തിച്ച് ചതിയില്‍ പെടുത്തല്‍, പാസ്പോര്‍ട്ട് പിടിച്ചുവെക്കല്‍, ജീവിതോപാധികള്‍ ഇല്ലായ്മചെയ്യൽ തുടങ്ങിയ വിഷയങ്ങളാണ് പരാതിയില്‍ ഉയര്‍ത്തിയിട്ടുള്ളത്. പ്രവാസികളെ തട്ടിപ്പില്‍നിന്ന് സംരക്ഷപ്പെടുത്തുന്നതിന് സര്‍ക്കാര്‍ പ്രത്യേക അവബോധ കാമ്പയിന് നടത്തണംമെന്നും അനധികൃത റിക്രൂട്ട്മെന്റ് ഏജന്റുമാരെ കണ്ടെത്തി കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും പ്രവാസിസഹായകേന്ദ്രങ്ങളിൽ ജോലി തട്ടിപ്പുകളുമായി ബന്ധപ്പെട്ട പ്രത്യേക അപേക്ഷസംവിധാനം ഒരുക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

