ജോപോൾ അഞ്ചേരി 23ന് ഒമാനിൽ
text_fieldsജോ പോൾ അഞ്ചേരി
മസ്കത്ത്: മുൻ ഇന്ത്യൻ ഇന്റർനാഷനൽ ഫുട്ബാൾ താരം ജോ പോൾ അഞ്ചേരി ഒക്ടോബർ.23 ന് മസ്കത്തിലെത്തും. മസ്കത്തിലെ ഫുട്ബാൾ ടീമായ നേതാജി എഫ്.സി സംഘടിപ്പിക്കുന്ന സീസൺ -5 ടൂർണമെന്റിൽ മുഖ്യാതിഥിയായാണ് ജോപോൾ അഞ്ചേരിയെത്തുന്നത്. 16 പ്രമുഖ ടീമുകൾ കൊമ്പുകോർക്കുന്ന നേതാജി കപ്പ് ടൂർണമെന്റ് കെ.എം.എഫ്.എ അംഗീകാരത്തോടെ മൊബേല അഷാദി ഗ്രൗണ്ടിൽ 24 ന് നടക്കും
ഇന്ത്യൻ ഫുട്ബാൾ ടീം മുൻ ക്യാപ്റ്റൻകൂടിയായ ജോപോൾ ഇന്ത്യ കണ്ട മികച്ച പ്രതിരോധ താരങ്ങളിലൊരാളാണ്. കാലിക്കറ്റ് സർവകലാശാല ടീം, എസ്.ബി.ടി തിരുവനന്തപുരം, മോഹൻ ബഗാൻ, ജെ.സി.ടി മിൽസ് ഫഗ്വാര, എഫ്.സി കൊച്ചിൻ, ഈസ്റ്റ് ബംഗാൾ ടീമുകൾക്കായി കരിയറിൽ ബൂട്ടണിഞ്ഞു. നിലവിൽ കമന്റേറ്ററും സൂപ്പർ ലീഗ് കേരളയിൽ തൃശൂർ മാജിക് എഫ്.സിയുടെ സഹപരിശീലകനുമാണ്. ജോപോൾ 25 ന് ഒമാനിൽനിന്ന് മടങ്ങുമെന്ന് നേതാജി എഫ് സി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

