Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജെ.​എം ഫു​ഡ്‌​സ്...

ജെ.​എം ഫു​ഡ്‌​സ് പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ പുറത്തിറക്കി

text_fields
bookmark_border
ജെ.​എം ഫു​ഡ്‌​സ് പു​തി​യ  ഉ​ൽ​പ​ന്ന​ങ്ങ​ൾ പുറത്തിറക്കി
cancel
camera_alt

പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ലോ​ഞ്ചി​ന്റെ ഭാ​ഗ​മാ​യി ജെ.​എം ഫു​ഡ്‌​സ് മാ​നേ​ജ്​​മെ​ന്‍റ്​ ഭാ​ര​വാ​ഹി​ക​ൾ

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

മ​സ്‌​ക​ത്ത്: ജി.​സി.​സി​യി​ലെ പ്ര​മു​ഖ ഭ​ക്ഷ്യോ​ൽ​പ​ന്ന വി​ത​ര​ണ​ക്കാ​രാ​യ ജെ.​എം ഫു​ഡ്‌​സ് ‘ഷെ​ഫ് ടേ​ബി​ളി’​നോ​ട​നു​ബ​ന്ധി​ച്ച് പ്രൊ​ഡ​ക്ട് ലോ​ഞ്ചി​ങ് സം​ഘ​ടി​പ്പി​ച്ചു. ഷെ​റാ​ട്ട​ണ്‍ ഹോ​ട്ട​ലി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു.

ക​മ്പ​നി​യു​ടെ പു​തി​യ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളാ​യ ‘മ​റി​യ ബ്രി​സാ​ര്‍ഡ്’ സി​റ​പ്പു​ക​ള്‍, ബി​യോ​ണ്ട് മീ​റ്റ്, ദ ​പ്ലാ​ന്റ് ബേ​സ്ഡ് ബ​ര്‍ഗേ​ഴ്സ്, ആ​ര്‍ട്ടോ​ണി​ക് ബ്രാ​ന്‍ഡു​ക​ളു​ടെ ഓ​ര്‍ഗാ​നി​ക് വാ​ട്ട​ര്‍, ഓ​ര്‍ഗാ​നി​ക് ഫ്ലേ​വേ​ര്‍ഡ് സോ​ഡാ മി​ക്‌​സേ​ഴ്സ്, കോ​ഫ് മാ​ന്‍സ് ഫ്ര​ഞ്ച് ഫ്രെ​യ്‌​സ എ​ന്നി​വ​യാ​ണ് പു​തു​താ​യി ലോ​ഞ്ച് ചെ​യ്ത​ത്. ദു​ബൈ ആ​സ്ഥാ​ന​മാ​യ ജെ.​എം ഫു​ഡ്‌​സി​ന് ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലാ​യി 2000ത്തോ​ളം പ്രീ​മി​യം ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ള്‍ വി​പ​ണി​യി​ലു​ണ്ട്.

ഒ​മാ​ന്‍ ഏ​വി​യേ​ഷ​ന്‍ കാ​റ്റ​റി​ങ്​ സി.​ഇ.​ഒ തോ​മ​സ് ഗ്രീ​സെ​ര്‍, ഷെ​ല്‍ ഒ​മാ​ന്‍ ഫു​ഡ് ആ​ൻ​ഡ്​ ബി​വ​റേ​ജ് കാ​റ്റ​ഗ​റി മാ​നേ​ജ​ര്‍ സാ​ക്ക​ര്‍ സു​ല്‍ത്താ​ന്‍ അ​ല്‍ ഹാ​ജ​രി, ഒ​മാ​നി​ലെ പ്ര​മു​ഖ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ലെ എ​ക്‌​സി​ക്യൂ​ട്ടി​വ് ഷെ​ഫു​മാ​ര്‍, പ​ര്‍ച്ചേ​ഴ്സ് മാ​നേ​ജ​ര്‍മാ​ര്‍ എ​ന്നി​വ​രും ഷെ​ഫ് ടേ​ബി​ളി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള പ്രൊ​ഡ​ക്ട് ലോ​ഞ്ചി​ല്‍ പ​ങ്കെ​ടു​ത്തു. പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ലോ​ഞ്ചി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ജെ.​എം ഫു​ഡ്‌​സ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ ജെ.​എ​സ്. രാ​ജ​ന്‍, ക​മേ​ഴ്സ്യ​ല്‍ മാ​നേ​ജ​ർ മൈ​ക്കി​ള്‍ കൂ​ക്ക്, ഒ​മാ​ന്‍ ഓ​പ​റേ​ഷ​ന്‍സ് ഹെ​ഡ് ഷെ​ഫ് തോ​മ​സ് ഉ​മ്മ​ന്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new productsJM Foods
News Summary - JM Foods launched new products
Next Story