‘വിൻ വിത്ത് നബിൽ’ ബംബർ പ്രൈസായി ജെടൂർ സ്വന്തമാക്കാം
text_fieldsമസ്കത്ത്: ഉഭോക്താക്കൾക്ക് വമ്പൻ ബമ്പർ പ്രൈസുമായി ഒമാനിലെ പ്രമുഖ ബിസ്കറ്റ് ബ്രാൻഡായ നബിൽ ‘വിൻ വിത്ത് നബിൽ’ കാമ്പയിൻ. തുടർച്ചയായി ഒമ്പതാം വർഷമാണ് നബിൽ ബ്രാൻഡ് ഉടമസ്ഥരായ നാഷനൽ ബിസ്കറ്റ് ഇൻഡസട്രീസ് ലിമിറ്റഡ് ‘വിൻ വിത്ത് നബിൽ’ കാമ്പയിനുമായി ഉപഭോക്താക്കളിലേക്കെത്തുന്നത്. ബമ്പർ സമ്മാനമായി ‘ജെടൂർ ഡാഷിങ് എസ്.യു.വി’ ആണ് ഒരുക്കിയിരിക്കുന്നത്. ആപ്പിൾ ഐഫോൺ 17, സാംസങ് ഗാലക്സി എസ് 24 അൾട്രാ, സ്വർണനാണയങ്ങൾ തുടങ്ങിയവയും സമ്മാനമായി കാത്തിരിക്കുന്നു.
ഒക്ടോബർ 15 മുതൽ 2026 ജനുവരി 15 വരെയാണ് ‘വിൻ വിത്ത് നബിൽ’ കാമ്പയിൻ നടക്കുന്നത്. ഈ കാലയളവിൽ നബിൽ മാമൂൽ ഒമാൻ, നബിൽ കൊകോജോയ്, നബിൽ ഷുഗർ ഫ്രീ ഡൈജസ്റ്റിവ്, റെലിഷ്, നബിൽ ക്രമോർ ഡാർക് കുക്കീസ്, നബിൽ ബിഗ് ക്രഞ്ച് തുടങ്ങി വിവിധ പാക്കറ്റുകളിൽ സമ്മാനക്കൂപ്പണുകൾ ലഭിക്കും. ഓരോ കൂപ്പണിലും പ്രത്യേകം കോഡ് രേഖപ്പെടുത്തിയിരിക്കും. കൂപ്പണിലുള്ള ക്യൂആർ കോഡ് സ്കാൻചെയ്തശേഷം www.winwithnabil.com വെബ്സൈറ്റിൽ കൂപ്പണിൽ രേഖപ്പെടുത്തി പ്രത്യേക കോഡ് രജിസ്റ്റർ ചെയ്യണം. 600 ഒമാനി ബൈസ മുതൽ ഒരു റിയാൽ വരെ വിലയുള്ള വിവിധ പാക്കറ്റുകൾക്കൊപ്പം കൂപ്പൺ ലഭിക്കും.
ഒമാനിലെ മുൻനിര ഹൈപ്പർ മാർക്കറ്റുകളിലും സൂപ്പർ മാർക്കറ്റുകളിലും നബിൽ ഉൽപന്നങ്ങൾ ലഭ്യമാണ്. കൂടുതൽ പാക്കറ്റുകൾ വാങ്ങുന്നവർക്ക് വിവിധ സമ്മാനങ്ങൾ ലഭിക്കാനുള്ള സാധ്യതയേറെയാണ്. അടുത്തിടെ ലഫയെറ്റെ എന്ന ബ്രാൻഡ് നെയിമിൽ പ്രീമിയം ബിസ്കറ്റുകൾ നബിൽ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ 40 വർഷമായി വിപണന രംഗത്തുള്ള, ഐ.എസ്.ഒ സർട്ടിഫൈഡ് കമ്പനിയായ നാഷനൽ ബിസ്കറ്റ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 45ലേറെ രാജ്യങ്ങളിലേക്ക് തങ്ങളുടെ ഉൽപന്നങ്ങൾ കയറ്റിയയക്കുന്നുണ്ട്. ഒമാന്റെ അഭിമാനമായി എപ്പോഴും വിപണിയിൽ നമ്പർ വണായ നബിൽ ഉൽപന്നങ്ങൾക്ക് നൽകുന്ന പിന്തുണക്ക് ഒമാനിലെ ഉപഭോക്താക്കളോട് കമ്പനി അധികൃതർ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

