Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതീ​ർ​ഥാ​ട​ക​രെ...

തീ​ർ​ഥാ​ട​ക​രെ യാ​ത്ര​യാ​ക്കാ​ൻ​ ജി​ദ്ദ വി​മാ​ന​ത്താ​വ​ളം ഒ​രു​ങ്ങി

text_fields
bookmark_border
തീ​ർ​ഥാ​ട​ക​രെ യാ​ത്ര​യാ​ക്കാ​ൻ​ ജി​ദ്ദ വി​മാ​ന​ത്താ​വ​ളം ഒ​രു​ങ്ങി
cancel
camera_alt

ഗ​താ​ഗ​ത-​ലോ​ജി​സ്​​റ്റി​ക്സ് മ​ന്ത്രി എ​ൻ​ജി. സാ​ലി​ഹ് അ​ൽ ജാ​സ​ർ ജി​ദ്ദ വി​മാ​ന​ത്താ​വ​ളം സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

ജി​ദ്ദ: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങു​ന്ന തീ​ർ​ഥാ​ട​ക​രെ യാ​ത്ര​യ​യ​ക്കാ​ൻ ജി​ദ്ദ വി​മാ​ന​ത്താ​വ​ളം ഒ​രു​ങ്ങി. യാ​ത്ര ന​ട​പ​ടി​ക​ൾ എ​ളു​പ്പ​മാ​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ഗ​താ​ഗ​ത-​ലോ​ജി​സ്​​റ്റി​ക്സ് മ​ന്ത്രി എ​ൻ​ജി. സാ​ലി​ഹ് അ​ൽ ജാ​സ​ർ വി​മാ​ന​ത്താ​വ​ളം സ​ന്ദ​ർ​ശി​ച്ചു.

തീ​ർ​ഥാ​ട​ക​രെ സ്വീ​ക​രി​ക്കു​ന്ന​തി​നും ഡി​പ്പാ​ർ​ച്ച​ർ ഹാ​ളു​ക​ളി​ൽ അ​വ​രു​ടെ യാ​ത്ര ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​നു​മു​ള്ള സം​വി​ധാ​ന​ങ്ങ​ൾ, സൗ​ക​ര്യ​ങ്ങ​ൾ, ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ, സു​ഗ​മ​മാ​യ ഒ​ഴു​ക്ക് ഉ​റ​പ്പാ​ക്ക​ൽ, പ്ര​ക​ട​ന കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്ക​ൽ, ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ന​ൽ​ക​ൽ എ​ന്നി​വ​യെ​ല്ലാം മ​ന്ത്രി പ​രി​ശോ​ധി​ച്ചു.

പാ​സ്​​പോ​ർ​ട്ട്​ വ​കു​പ്പ്​ മ​ട​ക്ക​യാ​ത്ര ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ കൂ​ടു​ത​ൽ കൗ​ണ്ട​റു​ക​ളും സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കു​ക​യും ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്.

ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് സീ​സ​ണി​ൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ 14 ല​ക്ഷ​ത്തി​ലേ​റെ​പ്പേ​രാ​ണ്​ വി​മാ​ന​മാ​ർ​ഗ​മെ​ത്തി​യ​ത്.

ജി​ദ്ദ, മ​ദീ​ന അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ 10,000 വി​മാ​ന​ങ്ങ​ൾ വ​ഴി 71 രാ​ജ്യ​ങ്ങ​ളി​ലെ 238 വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്നാ​ണ്​ തീ​ർ​ഥാ​ട​ക​ർ എ​ത്തി​യ​ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsOman News
News Summary - Jeddah Airport is ready to accommodate pilgrims
Next Story