ജെക്ക ഗ്ലോബൽ അലുംനി ഒമാൻ ചാപ്റ്റർ നിലവിൽ വന്നു
text_fieldsഗവ എൻജിനീയറിങ് കോളജ് കോഴിക്കോട് ഗ്ലോബൽ അലുംനി ഒമാൻ ചാപ്റ്റർ പ്രവർത്തനോദ്ഘാടന ചടങ്ങിൽനിന്ന്
മസ്കത്ത്: ഗവ. എൻജിനീയറിങ് കോളജ് കോഴിക്കോട് ഗ്ലോബൽ അലുംനി (ജെക്ക) ഒമാൻ ചാപ്റ്റർ പ്രവർത്തനമാരംഭിച്ചു. ചടങ്ങ് ഒമാനിലെ ജെക്ക അംഗങ്ങളുടെയും കുടുംബങ്ങളുടെയും ഏറെ വർഷങ്ങൾക്കു ശേഷമുള്ള പുനഃസമാഗമ വേദിയായി മാറി. ഗ്ലോബൽ വർക്കിങ് പ്രസിഡന്റും ജെക്ക എമിറേറ്റ്സ് പ്രസിഡന്റുമായ ഹർഷിദ് കമ്മക്കകം മുഖ്യാതിഥിയായി.
അമൽ- പ്രസി., വി. നിഹ് ല-
ജന. സെക്ര.
ചാപ്റ്റർ പ്രസിഡന്റ് അമൽ അധ്യക്ഷത വഹിച്ചു.ആദ്യ ബാച്ച് അംഗങ്ങളായ ഉമേഷ്, സമീർ എന്നിവർ പുതിയ അലുംനി അംഗങ്ങളോടൊപ്പം ഒമാൻ ചാപ്റ്ററിന്റെ ലോഗോ പ്രകാശനം നിർവഹിച്ചു. തുടർന്ന്, ചാപ്റ്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം ചാപ്റ്ററിലെ വനിതാ അംഗങ്ങൾ ചേർന്ന് നിർവഹിച്ചു. കുട്ടികളുടെയും അംഗങ്ങളുടെയും വിവിധ കലാപരിപാടികൾ നടന്നു. പുതിയ ഭാരവാഹികളായി അമൽ- പ്രസി. , വി. നിഹ് ല- ജന. സെക്ര., ആൽബിൻ -ട്രഷ., അഞ്ജലി -വൈസ് പ്രസി., മുഹമ്മദ് ഫായിസ്-ജോയിന്റ് സെക്ര. തുടങ്ങിയവരെ തെരഞ്ഞെടുത്തു. ഉമേഷ്, സമീർ, സനൂപ്, ദിവ്യേഷ്, മനീർഷ, ഫാത്തിമ ഷഹല എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

