Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജബൽ ശംസ്​;...

ജബൽ ശംസ്​; സന്ദർശകർക്ക്​ നി​ർദേശങ്ങളുമായി ആർ.ഒ.പി

text_fields
bookmark_border
ജബൽ ശംസ്​; സന്ദർശകർക്ക്​ നി​ർദേശങ്ങളുമായി ആർ.ഒ.പി
cancel

മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ പ്ര​ധാ​ന ടൂ​റി​സ്​​റ്റ്​ സ്ഥ​ല​മാ​യ ജ​ബ​ൽ ശം​സ്​ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ക്ക്​ മു​ന്ന​റി​യി​പ്പു​മാ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ ജ​ബ​ൽ ശം​സ് റോ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത​യോ​ടെ വാ​ഹ​ന​മോ​ടി​ക്ക​ണ​മെ​ന്നും വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ സു​ര​ക്ഷി​ത​മാ​യ അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി. റോ​ഡി​ൽ ച​ളി​യും ന​ന​ഞ്ഞ മ​ണ്ണും ഉ​ള്ള​തി​നാ​ൽ തെ​ന്നി​മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർ.​ഒ.​പി) അ​റി​യി​ച്ചു.

താ​പ​നി​ല കു​റ​ഞ്ഞ്​ മൈ​ന​സ്​ ഡി​ഗ്രി​യി​ൽ എ​ത്തി​യ​​തോ​ടെ ഇ​വി​ട​ത്തെ കൊ​ടും​ത​ണു​പ്പ് ആ​സ്വ​ദി​ക്കാ​ൻ ​സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മ​ട​ക്ക​മു​ള്ള​വ​ർ ഒ​ഴു​കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ്​ വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​യ​ത്. പ​ല​രു​ടെ​യും വാ​ഹ​ന​ങ്ങ​ൾ കു​ടു​ങ്ങു​ക​യും ചെ​യ്തു. ജ​ബ​ൽ ശം​സി​ലേ​ക്കു​ള്ള പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത മ​ഴ​യി​ലും മ​റ്റും കാ​ര​ണം റോ​ഡ്​ ച​ളി​യി​ൽ പു​ത​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. വ​ള​രെ സാ​ഹ​സ​പ്പെ​ട്ടാ​യി​രു​ന്നു ഇ​തി​ലൂ​ടെ പ​ല​രും യാ​ത്ര ചെ​യ്ത​ത്. റോ​ഡി​ലെ ച​ളി​യി​ൽ തെ​ന്നി നി​യ​ന്ത്ര​ണം​വി​ട്ട് വാ​ഹ​ന​ങ്ങ​ൾ മ​റ്റു വ​ണ്ടി​ക​ളി​ൽ ഇ​ടി​ക്കു​ക​യും ചെ​യ്തു. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്ത്​ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി രം​ഗ​ത്തു​ണ്ട്.

ഏ​റെ അ​പ​ക​ട​ങ്ങ​ൾ പ​തി​യി​രി​ക്കു​ന്ന​താ​ണ് ജ​ബ​ൽ ശം​സി​ലേ​ക്കു​ള്ള റോ​ഡു​ക​ൾ. യാ​ത്ര​ക്ക് ഫോ​ർ​വീ​ല​ർ വാ​ഹ​ന​ങ്ങ​ൾ ആ​വ​ശ്യ​മാ​ണ്. ചെ​ങ്കു​ത്താ​യ റോ​ഡു​ക​ളും റോ​ഡു​ക​ളി​ലെ വ​ള​വു​ക​ളും തി​രി​വു​ക​ളും ഏ​റെ അ​പ​ക​ട​ങ്ങ​ൾ നി​റ​ഞ്ഞ​താ​ണ്. പ​ല​യി​ട​ത്തും ചെ​മ്മ​ണ്ണാ​ണു​ള്ള​ത്. അ​തി​നാ​ൽ പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ഡ്രൈ​വ​ർ​മാ​രാ​ണ് ജ​ബ​ൽ ശം​സി​ലേ​ക്ക് വാ​ഹ​നം ഓ​ടി​ക്കേ​ണ്ട​ത്. ജ​ബ​ൽ ശം​സി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ മൈ​ന​സ്​ 0.9 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി​രു​ന്നു താ​പ​നി​ല. ബു​ധ​നാ​ഴ്ച രാ​വി​ലെ മൈ​ന​സ്​ നാ​ല്​ ഡി​ഗ്രി​യും ചൊ​വ്വാ​ഴ്ച മൈ​ന​സ്​ ര​ണ്ട്​ ഡി​ഗ്രി​യും തി​ങ്ക​ളാ​ഴ്​​ച മൈ​ന​സ് 3.4 ഡി​ഗ്രി സെ​ല്‍ഷ്യ​സു​മാ​യി​രു​ന്നു താ​പ​നി​ല. ഇ​തോ​ടെ മ​ഞ്ഞ്​ പെ​യ്യ​ലും ശ​ക്​​ത​മാ​യി. ഈ ​ത​ണു​പ്പാ​സ്വ​ദി​ക്കാ​നാ​ണ്​ മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള​വ​ർ ജ​ബ​ൽ ശം​സ്​ ക​യ​റു​ന്ന​ത്.

2003ൽ ​നി​രീ​ക്ഷ​ണം ആ​രം​ഭി​ച്ച​തി​നു​ശേ​ഷം ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ 2015 ജ​നു​വ​രി​യി​ലാ​ണ്. മൈ​ന​സ്​ 9.7 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ്​ ഇ​വി​ടെ അ​നു​ഭ​വ​പ്പെ​ട്ട താ​പ​നി​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsJebel Shams
News Summary - Jebel Shams; ROP with instructions for visitors
Next Story