Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജബൽ ഷംസ് ഫ്രണ്ട് വികസന...

ജബൽ ഷംസ് ഫ്രണ്ട് വികസന പദ്ധതി പുരോഗമിക്കുന്നു

text_fields
bookmark_border
ജബൽ ഷംസ് ഫ്രണ്ട് വികസന പദ്ധതി പുരോഗമിക്കുന്നു
cancel
camera_alt

അൽ ഹംറ വിലായത്തിൽ നടപ്പാക്കുന്ന വിവിധ വികസന പദ്ധതികൾ മുൻസിപ്പൽ കൗൺസിൽ അംഗങ്ങൾ നേരിട്ട് സന്ദർശിച്ച് വിലയിരുത്തിയപ്പോൾ

മസ്കത്ത്: ദാഖിലിയ്യ ഗവർണറേറ്റിന്റെ ഡെവലപ്മെന്റ് ആൻഡ് ഗ്രോത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫീൽഡ് സന്ദർശനത്തിനിടെ അൽ ദാഖിലിയ മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ ജബൽ ഷംസ് (ഗ്രാൻഡ് കാന്യൺ) ഫ്രണ്ട് വികസന പദ്ധതി പുരോഗതിയെ കുറിച്ച് വിശദീകരിച്ചു. 2.93 മില്യൺ ഒമാനി റിയാലിലേറെയാണ് പദ്ധതിയുടെ ആദ്യഘട്ട ചെലവ്. നിലവിൽ ഏഴു ശതമാനം പ്രവൃത്തി പുരോഗതി കൈവരിച്ചതായി കമ്മിറ്റി അറിയിച്ചു. ഏകദേശം 145,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ആകെ പദ്ധതിചെലവ് ഏകദേശം 11 മില്യൺ ഒമാനി റിയാൽ വരും. ജബൽ ഷംസ് വാട്ടർഫ്രണ്ട് പ്രൊജക്ട് എന്ന് വിളിക്കപ്പെടുന്ന ഈ പദ്ധതി, ഒമാൻ വിഷൻ 2040-ന്റെ ഭാഗമായി വിനോദസഞ്ചാര മേഖലയെ പരിപോഷിപ്പിക്കുന്നതിനായി വിഭാവനം ചെയ്തതാണ്.

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,000 മീറ്റർ ഉയരത്തിൽ 145,000 ചതുരശ്ര മീറ്റർ സ്ഥലത്താണ് പദ്ധതി വ്യാപിച്ചു കിടക്കുന്നത്.

രണ്ട് ഘട്ടങ്ങളിലായാണ് നിർമ്മാണം നടക്കുന്നത്. ഒന്നാം ഘട്ടത്തിൽ റോഡുകൾ, ജലസേചനം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കുന്നത്. അടുത്ത ഘട്ടങ്ങളിൽ ഗ്ലാസ് വാക്ക്‌വേ, മൗണ്ടൻ സ്ലൈഡ്, ഓപ്പൺ തിയറ്റർ, സാംസ്കാരിക ഉദ്യാനം എന്നിവ ഉൾപ്പെടുന്ന സമഗ്ര വിനോദസഞ്ചാര-വിനോദ സൗകര്യങ്ങൾ സജ്ജമാക്കും. താഴ്വരയുടെ ഭീകരമായ ആഴം ആസ്വദിക്കാൻ കഴിയുന്ന 97 മീറ്റർ നീളവും 2.5 മീറ്റർ വീതിയുമുള്ള സുതാര്യമായ നടപ്പാതയാണ് ഗ്ലാസ് വാക്ക് വേയിൽ ഒരുക്കുക. സാഹസിക വിനോദങ്ങൾക്കായി 200 മീറ്റർ നീളമുള്ള സിപ്പ് ലൈൻ , 250 മീറ്റർ നീളമുള്ള റിക്രിയേഷനൽ സ്ലൈഡ്, 500 പേർക്ക് ഇരിക്കാവുന്ന ഓപൺ എയർ തിയേറ്റർ, ഒമാന്റെ ഭൂമിശാസ്ത്രപരമായ വൈവിധ്യം വ്യക്തമാക്കുന്ന ജിയോളജിക്കൽ എക്സിബിഷൻ , കോഫി ഫാം, പഴത്തോട്ടങ്ങൾ, ഒമാനി ഉൽപന്നങ്ങൾ വിൽക്കുന്നതിനുള്ള 12-ഓളം കിയോസ്കുകൾ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി ഒരുക്കും.

ഈ പദ്ധതി വഴി ഏകദേശം 309 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെറുകിട ഇടത്തരം സംരംഭകർക്കായി 32-ഓളം നിക്ഷേപ അവസരങ്ങൾ ഈ മേഖലയിൽ തുറന്നു കിട്ടും. പ്രതിവർഷം ഏകദേശം 1.26 ദശലക്ഷം ഒമാനി റിയാൽ വരുമാനം ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. കൂടാതെ, ജബൽ ഷംസിലേക്കുള്ള യാത്രാ സൗകര്യം വർധിപ്പിക്കുന്നതിനായി 20.2 ദശലക്ഷം റിയാൽ ചിലവിൽ 32 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നിർമ്മാണവും ഇതിനോടൊപ്പം പുരോഗമിക്കുന്നുണ്ട്. പദ്ധതി പൂർത്തിയാകുമ്പോൾ ഇത് മേഖലയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഇക്കോ-ടൂറിസം കേന്ദ്രമായി മാറും. ജബൽ അഖ്ദർ, ജബൽ ഷംസ്, മിസ്ഫത്തുൽ അബ്രിയീൻ, വാദി ഗുൽ, അൽ ഹൂത്ത കേവ് അടക്കമുള്ള കേന്ദ്രങ്ങൾ അൽ ഹംറ വിലായത്തിലാണുള്ളത്. ഒമാൻ വിഷൻ 2040-ന്റെ ഭാഗമായി വിനോദസഞ്ചാര മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനാണ് സർക്കാർ ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscutInternational NewsJebel ShamsOman
News Summary - Jebel Shams Front development project is progressing; the cost of the first phase of the project is over 2.93 million Omani Rials, and currently seven percent of the work has been completed.
Next Story