Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബദർ അൽസമാ...

ബദർ അൽസമാ ഹോസ്​പിറ്റലുകൾക്ക്​​ തുടർച്ചയായ മൂന്നാം തവണ ജെ.സി.ഐ അക്രഡിറ്റേഷൻ

text_fields
bookmark_border
ബദർ അൽസമാ ഹോസ്​പിറ്റലുകൾക്ക്​​ തുടർച്ചയായ മൂന്നാം തവണ ജെ.സി.ഐ അക്രഡിറ്റേഷൻ
cancel
camera_alt

ബ​ദ​ർ അ​ൽ​സ​മാ ഗ്രൂ​പ്​ ഓ​ഫ്​ ഹോ​സ്പി​റ്റ​ൽ​സി​ന്‍റെ മാ​നേ​ജ്​​മെ​ന്‍റ്​ പ്ര​തി​നി​ധി​ക​ളും സ്റ്റാ​ഫം​ഗ​ങ്ങ​ളും

മ​സ്ക​ത്ത്​: റൂ​വി​യി​ലെ​യും അ​ൽ ഖൂ​ദി​ലെ​യും ബ​ദ​ർ അ​ൽ​സ​മാ ആ​ശു​പ​ത്രി​ക​ൾ​ക്ക്​ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം​ത​വ​ണ അ​മേ​രി​ക്ക​യി​ലെ ജോ​യ​ന്‍റ്​ ക​മീ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ന്‍റെ (ജെ.​സി.​ഐ) അ​ക്ര​ഡി​റ്റേ​ഷ​ൻ ല​ഭി​ച്ചു. ഇ​തോ​ടെ ആ​റു​മാ​സ​ത്തി​നി​ടെ ആ​റ്​ അ​ന്താ​രാ​ഷ്​​ട്ര അ​ക്ര​ഡി​റ്റേ​ഷ​നു​ക​ൾ നേ​ടു​ന്ന ഏ​ക ഹെ​ൽ​ത്ത്​​കെ​യ​ർ ഗ്രൂ​പ്പാ​യി ബ​ദ​ർ അ​ൽ​സ​മാ ഗ്രൂ​പ്​ ഓ​ഫ്​ ഹോ​സ്പി​റ്റ​ൽ​സ്​ മാ​റി. അ​ടു​ത്തി​ടെ ബ​ർ​ക, സോ​ഹാ​ർ, സ​ലാ​ല, നി​സ്​​വ എ​ന്നി​വി​ട​ങ്ങ​ളി​ലെ ബ​ദ​ർ അ​ൽ​സ​മാ ആ​ശു​പ​ത്രി​ക​ൾ​ക്ക്​ ആ​സ്​​ട്രേ​ലി​യ​ൻ കൗ​ൺ​സി​ൽ ഓ​ൺ ഹെ​ൽ​ത്ത്​​ കെ​യ​ർ സ്റ്റാ​ൻ​ഡേ​ഡ്​​സ്​ ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ന്‍റെ (എ.​സി.​എ​ച്ച്.​എ​സ്.​ഐ) അ​ക്ര​ഡി​റ്റേ​ഷ​ൻ ല​ഭി​ച്ചി​രു​ന്നു.

ബ​ദ​ർ അ​ൽ​സ​മാ​യു​ടെ റൂ​വി, അ​ൽ​ഖൂ​ദ്​ ആ​ശു​പ​ത്രി​ക​ൾ ജെ.​സി.​ഐ അ​ക്ര​ഡി​റ്റേ​ഷ​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചാ​ണ്​ മൂ​ന്നാ​മ​തും അം​ഗീ​കാ​ര​ത്തി​ന്​ അ​ർ​ഹ​മാ​യ​ത്. രോ​ഗി​ക​ൾ​ക്ക്​ ന​ൽ​കു​ന്ന പ​രി​ച​ര​ണം, ആ​രോ​ഗ്യ​പ​രി​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​ടെ ഗു​ണ​മേ​ന്മ തു​ട​ങ്ങി നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ്​ ജെ.​സി.​ഐ അ​ക്ര​ഡി​റ്റേ​ഷ​ൻ ന​ൽ​കു​ന്ന​ത്.

മൂ​ന്നു​വ​ർ​ഷ​മാ​ണ്​ അ​ക്ര​ഡി​റ്റേ​ഷ​ൻ കാ​ലാ​വ​ധി. ഹെ​ൽ​ത്ത്​​കെ​യ​ർ രം​ഗ​ത്തെ ഗോ​ൾ​ഡ്​ സ്റ്റാ​ൻ​ഡേ​ഡാ​യി ക​ണ​ക്കാ​ക്കു​ന്ന ​ജെ.​സി.​ഐ അം​ഗീ​കാ​രം തു​ട​ർ​ച്ച​യാ​യി മൂ​ന്നു​ത​വ​ണ ല​ഭി​ച്ച​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു​​വെ​ന്ന്​ ബ​ദ​ർ അ​ൽ സ​മാ ഗ്രൂ​പ്​ ഓ​ഫ്​ ഹോ​സ്പി​റ്റ​ൽ​സ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ​മാ​രാ​യ അ​ബ്​​ദു​ൽ ല​ത്തീ​ഫ്, ഡോ. ​പി.​എ. മു​ഹ​മ്മ​ദ്​ എ​ന്നി​വ​ർ പ​റ​ഞ്ഞു. 'രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​ലും ആ​രോ​ഗ്യ പ​രി​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​ലും ഞ​ങ്ങ​ൾ പു​ല​ർ​ത്തു​ന്ന അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​ണ്​ ഇ​ത്. ഏ​റ്റ​വും മി​ക​ച്ച ആ​രോ​ഗ്യ​പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന ഞ​ങ്ങ​ളു​ടെ പ്ര​തി​ബ​ദ്ധ​ത ഇ​നി​യും വ​ർ​ധി​പ്പി​ക്കാ​ൻ ഇ​ത്​ പ്ര​ചോ​ദ​നം ന​ൽ​കു​ന്നു'- ഇ​രു​വ​രും പ​റ​ഞ്ഞു.

ഡോ​ക്ട​ർ​മാ​രു​ടെ​യും പാ​രാ​മെ​ഡി​ക്ക​ൽ-​അ​നു​ബ​ന്ധ സേ​വ​ന ജീ​വ​ന​ക്കാ​രു​ടെ​യും ആ​ത്മാ​ർ​ഥ​മാ​യ സ​ഹ​ക​ര​ണം​കൊ​ണ്ടാ​ണ്​ ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​തെ​ന്ന്​ ചീ​ഫ്​ ഓ​പ​റേ​റ്റി​ങ്​ ഓ​ഫി​സ​റും ക്വാ​ളി​റ്റി പ്രോ​ജ​ക്ട്​ മേ​ധാ​വി​യു​മാ​യ ജേ​ക്ക​ബ്​ ഉ​മ്മ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. റൂ​വി​യി​ലെ ആ​ശു​പ​ത്രി​യെ ബ്രാ​ഞ്ച്​ മാ​നേ​ജ​ർ സാം ​വ​ർ​ഗീ​സ്, മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ബെ​ന്നി പ​ന​ക്ക​ൽ, ക്വാ​ളി​റ്റി മാ​നേ​ജ​ർ ഡോ. ​മു​ഹ​മ്മ​ദ്​ മു​സ്ത​ഫ എ​ന്നി​വ​രും അ​ൽ​ഖൂ​ദ്​ ആ​​ശു​പ​ത്രി​യെ ബ്രാ​ഞ്ച്​ മാ​നേ​ജ​ർ ജാ​സി​മു​ൽ ഹ​ഖ്, മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​സു​ബ്ര​ഹ്മ​ണ്യ ഉ​പ്പു​ന്ദ, ക്വാ​ളി​റ്റി മാ​നേ​ജ​ർ ഡോ. ​മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​രു​മാ​ണ്​ ജെ.​സി.​ഐ അ​ക്ര​ഡി​റ്റേ​ഷ​നു​ള്ള പ​രി​ശോ​ധ​ന​ക്ക്​ സ​ജ്ജ​മാ​ക്കി​യ​ത്. ഗ്രൂ​പ് ക്വാ​ളി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ ലി​ൻ​സി കു​ര്യ​ൻ, ഗ്രൂ​പ് ഇ​ൻ​ഫ​ക്ഷ​ൻ ക​ൺ​ട്രോ​ൾ ഓ​ഫി​സ​ർ ഷി​ജോ എം. ​ഫി​ലി​പ്​ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badar al sama
News Summary - JCI Accreditation for the third consecutive time for Badr Alsama Hospitals
Next Story