സലാല: പ്രവാസ ജീവിതത്തിെൻറ ഏക സമ്പാദ്യമായ കിടപ്പാടം ഏതു നിമിഷവും നഷ്ടപ്പെടാമെന്ന ഭീതിയിലാണ് സലാലയിൽ ജോലിചെയ്യുന്ന മണ്ണാർക്കാട് സ്വദേശിയായ അബ്ദുല്ല. വീട് ഉടൻ ഒഴിയണമെന്നാവശ്യപ്പെട്ട് ബാങ്കുകാർ നോട്ടീസയച്ചതോടെ വിഷമവൃത്തത്തിലാണ് ഇൗ 38 വയസുകാരൻ. വൃദ്ധ മാതാവും ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബത്തിനൊപ്പം തെരുവിലേക്ക് ഇറങ്ങേണ്ട സാഹചര്യം ഒഴിവാക്കാൻ കനിവിെൻറ കരങ്ങൾ നീളുമെന്ന പ്രതീക്ഷയിലാണ് ഇൗ യുവാവ്. അഞ്ചുവർഷം മുമ്പാണ് ആറു സെൻറ് സ്ഥലവും 600 സ്ക്വയർ ഫീറ്റ് വീടും അബ്ദുല്ല സ്വന്തമാക്കിയത്. ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനൊപ്പം കാർഷിക വികസന ബാങ്കിൽനിന്നുള്ള പർച്ചേസ് ലോണും കൂടി ചേർത്താണ് ഇതിനുള്ള തുക കണ്ടെത്തിയത്. എല്ലാം കൊടുത്തുവീട്ടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ലോണെടുത്തത്. എന്നാൽ, കാര്യങ്ങൾ പെെട്ടന്നാണ് തകിടം മറിഞ്ഞത്. സഹോദരീ ഭർത്താവ് 33ാമത്തെ വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. അതോടെ, പെങ്ങളുടെയും കുടുംബത്തിെൻറയും സംരക്ഷണം അബ്ദുല്ലക്ക് ഏറ്റെടുക്കേണ്ടിവന്നു. അവർക്കായി വീട് നിർമിച്ചികൊടുക്കേണ്ടിവന്നു. ഈ ബാധ്യതകൾ പേറി സാദയിലെ ഹോട്ടലിൽ ജോലി ചെയ്തുകൊണ്ടിരിക്കെ കാലിെൻറ ഞരമ്പുകൾ ബ്ലോക്കായി ചലനശേഷി നഷ്ടപ്പെട്ടു. നാട്ടിൽ രണ്ടര മാസത്തെ ആശുപത്രി വാസത്തിനും ഒരു മാസത്തെ ഫിസിയോ തെറപ്പിക്കും ശേഷമാണ് ഒരു വിധം നടക്കാനായത്. തുടർന്ന് മറ്റൊരു വിസയിൽ സലാല ചൗക്കിലെ ഒരു ചായക്കടയിൽ ജോലിക്കെത്തി. ചികിത്സക്ക് ചെലവായ രണ്ടര ലക്ഷം രൂപ ഒരു വിധം കൊടുത്തുവരവെയാണ് ബാങ്കിെൻറ ജപ്തി ഭീഷണി. ആകെയുള്ള എട്ടുലക്ഷം കടത്തിൽ അഞ്ചര ലക്ഷം അടച്ചാലേ ജപ്തി ഒഴിവാകുകയുള്ളൂ എന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നതെന്ന് അബ്ദുല്ല പറയുന്നു. നേരത്തേ കിടപ്പിലായിരുന്ന സമയത്ത് ബാങ്ക് ജപ്തിക്ക് ശ്രമിച്ചിരുന്നുവെങ്കിലും നാട്ടുകാർ ഇടപെട്ട് ജപ്തി നീട്ടുകയായിരുന്നു. പാലക്കാട് സ്വദേശികൾ ചേർന്ന് ചെറിയ സഹായത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും എവിടെയും എത്തിയിട്ടില്ല. ജീവിതപ്രാരബ്ധങ്ങളുടെ പടുകുഴിയിൽ വീണുപോയ ഈ സഹോദരൻ എല്ലാ അഭിമാനവുമടക്കിവെച്ച് സഹായം അപേക്ഷിക്കുന്ന കാഴ്ച ദയനീയമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 93171616, 92881589 (ഷഫീഖ്).
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jan 2018 2:13 PM GMT Updated On
date_range 2018-07-12T09:59:58+05:30വീടിന് ജപ്തി ഭീഷണി; കനിവ് തേടി അബ്ദുല്ല
text_fieldsNext Story