ഒമാൻ മാധ്യമജീവിതത്തിന് വിട; ജെയിംസ് നാട്ടിലേക്ക്
text_fieldsമസ്കത്ത്: ഒമാനിലെ രണ്ടു പതിറ്റാണ്ട് കാലത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എ.ഇ.ജെയിംസ് നാട്ടിലേക്ക് മടങ്ങുന്നു. നിലവിൽ ടൈംസ് ഓഫ് ഒമാെൻറ ബിസിനസ് എഡിറ്റർ ആയ ജെയിംസ് നാട്ടിൽ പ്രമുഖ അന്താരാഷ്ട്ര മാധ്യമസ്ഥാപനത്തിലാകും ഇനി സേവനം തുടരുക. പത്തനംതിട്ട കുളനട സ്വദേശിയായ ജെയിംസ് മുംബൈയിലും ബംഗളൂരുവിലുമായി എട്ടുവർഷം ജോലിചെയ്ത ശേഷം 98ലാണ് ഒമാനിൽ എത്തുന്നത്. ഔദ്യോഗിക പത്രമായ ഒമാൻ ഡെയിലി ഒബ്സർവറിൽ സീനിയർ ബിസിനസ് റിപ്പോർട്ടർ ആയായിരുന്നു നിയമനം. അന്ന് ആളുകൾ പ്രത്യേകിച്ച് പ്രവാസികൾ വാർത്തകൾക്ക് ആശ്രയിച്ചിരുന്നത് പത്രങ്ങളെയായിരുന്നു. രണ്ടു ഇംഗ്ലീഷ് പത്രങ്ങളാണ് അന്ന് ഉണ്ടായിരുന്നത്. ജെയിംസിനെ പോലുള്ള ബിസിനസ് ലേഖകർ വന്ന ശേഷമാണ് സാമ്പത്തിക - വാണിജ്യ വാർത്തകൾക്ക് പ്രാധാന്യം ലഭിച്ചുതുടങ്ങിയത്. അതനുസരിച്ച് ആ രംഗത്ത് നിരവധി മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചതായി ജെയിംസ് പറയുന്നു.
സാമ്പത്തിക വാർത്തകൾക്കൊപ്പം സമൂഹത്തിലെ സാധാരണക്കാരെ ബാധിക്കുന്ന വാർത്തകൾ കൈകാര്യം ചെയ്യുകയും പരിഹാരം ഉണ്ടാക്കുകയും ചെയ്ത ആളാണ് ഇദ്ദേഹം. വർഷങ്ങൾക്കുമുമ്പ് മസ്കത്തിലെ പ്രമുഖ ഇന്ത്യൻ സ്കൂൾ അധ്യയനവർഷ മാറ്റത്തിലൂടെ നടത്തിയ ‘അന്യായമായ ഫീസ് പിരിവ്’ തെളിവുകൾ സഹിതം വെളിച്ചത്തുകൊണ്ടുവന്നു.
അതിെൻറ പേരിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നെങ്കിലും ഉറച്ചതും നിർഭയവുമായ വാർത്തകളെ തുടർന്ന് അധികൃതർ അന്യായ ഫീസ് വേണ്ടെന്നുവെച്ചു. അമിത വിമാനയാത്രക്കൂലിക്കെതിരെ ഇദ്ദേഹം നിരവധി റിപ്പോർട്ടുകൾ എഴുതിയിരുന്നു. സാധാരണക്കാരെൻറ പ്രശ്നങ്ങൾക്ക് എത്രമാത്രം പരിഹാരം കാണാൻ കഴിഞ്ഞുവെന്നതിലൂടെയാണ് നമ്മുടെ ജോലിയുടെ യഥാർഥ ലക്ഷ്യം നിറവേറുന്നതെന്നാണ് ജെയിംസിന് ഇതേകുറിച്ച് പറയാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
