Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജൈ​വ​കൃ​ഷി​യു​ടെ പാ​ഠം...

ജൈ​വ​കൃ​ഷി​യു​ടെ പാ​ഠം നു​ക​ർ​ന്ന്​ വി​ദ്യാ​ർ​ഥി​ക​ൾ

text_fields
bookmark_border
ജൈ​വ​കൃ​ഷി​യു​ടെ പാ​ഠം നു​ക​ർ​ന്ന്​ വി​ദ്യാ​ർ​ഥി​ക​ൾ
cancel

ബു​റൈ​മി ക​ർ​ഷ​ക കൂ​ട്ടാ​യ്​​മ​യു​മാ​യി സ​ഹ​ക​രി​ച്ച്​ കൃ​ഷി​ത്തോ​ട്ടം ആ​രം​ഭി​ച്ചു
ബു​റൈ​മി: മ​റ്റ്​ ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി, ബു​റൈ​മി ഇ​ന്ത്യ​ൻ സ്​​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഇ​നി ജൈ​വ​കൃ​ഷി​യു​ടെ പാ​ഠ​ങ്ങ​ളും അ​ഭ്യ​സി​ക്കും. ബു​റൈ​മി ക​ർ​ഷ​ക കൂ​ട്ടാ​യ്​​മ​യു​മാ​യി ചേ​ർ​ന്ന്​ സ്​​കൂ​ളി​ൽ ആ​രം​ഭി​ച്ച ജൈ​വ​കൃ​ഷി​ത്തോ​ട്ട​മാ​ണ്​ കു​ട്ടി​ക​ളു​ടെ പാ​ഠ​ശാ​ല​യാ​വു​ക. കു​ട്ടി​ക​ളി​ൽ ജൈ​വ​കൃ​ഷി​യു​ടെ പ്രാ​ധാ​ന്യം വ​ള​ർ​ത്തു​ന്ന​തി​നൊ​പ്പം പ്ര​കൃ​തി​യോ​ടും മ​ണ്ണി​നോ​ടു​മു​ള്ള താ​ൽ​പ​ര്യ​വും വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ തോ​ട്ടം ആ​രം​ഭി​ച്ച​തെ​ന്ന്​ സ്​​കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ലോ​ക ഒാ​സോ​ൺ ദി​ന​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ്​ വി​വി​ധ വി​ത്തു​ക​ൾ ന​ട്ട്​ കൃ​ഷി​ത്തോ​ട്ടം പ​ദ്ധ​തി​ക്ക്​ ഒൗ​ദ്യോ​ഗി​ക തു​ട​ക്ക​മാ​യ​ത്. സ്​​കൂ​ളി​ലെ വൈ​സി​സ്​ എ​ന്ന കൂ​ട്ടാ​യ്​​മ​യി​ലെ അം​ഗ​ങ്ങ​ൾ​ക്കാ​ണ്​ തോ​ട്ട​ത്തി​​​െൻറ ചു​മ​ത​ല.


പ്രി​ന്‍സി​പ്പ​ല്‍ ശാ​ന്ത​കു​മാ​ര്‍ ദാ​സ​രി, ഉ​പ​ദേ​ഷ്​​ടാ​വ്​ ശ്യാം ​ദ്വി​വേ​ദി, വി​ജ​യാ​ന​ന്ദ് എ​ന്നി​വ​ർ​ക്കാ​ണ്​ നേ​തൃ​ത്വം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ചീ​ര, പ​യ​ർ, വെ​ണ്ട, പ​ട​വ​ലം, ചു​ര​ക്ക, ത​ക്കാ​ളി, അ​ഗ​ത്തി, വ​ഴു​ത​ന, കാ​ര​റ്റ്, കാ​ബേ​ജ്, കാ​ന്താ​രി തു​ട​ങ്ങി​യ​വ​യാ​ണ്​ കൃ​ഷി ചെ​യ്യു​ക. കൃ​ഷ്ണ​ദാ​സ് മേ​നോ​​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ബു​റൈ​മി ക​ർ​ഷ​ക കൂ​ട്ടാ​യ്​​മ അം​ഗ​ങ്ങ​ളാ​യ ഇ​സ്മാ​യി​ല്‍ മു​തു​കു​റ്റി, എ.​എ​സ്. ബാ​ബു അ​ത്താ​ണി​ക്ക​ൽ, ജ​സ്​​റ്റി​ന്‍ മു​ണ്ട​ത്താ​നം, ഷാ​ജി, ശ്രീ​ജേ​ഷ്, ക്ലീ​റ്റ​സ് മ​ണി, രാ​ജേ​ഷ്, ലി​ജോ, സെ​ല്‍വ കു​മാ​ർ, നി​ഷാ​ദ് അ​രി​മ്പൂ​ർ, രാ​കേ​ഷ് ന​മ്പ്യാ​ർ, ര​ഞ്ജി​ത്ത് പു​ന്ന​ത്താ​ന​ത്ത്, ഇ​യാ​സ് ഷാ​ജി, സൗ​മ്യ ആ​ൻ​റ​ണി, ഗീ​താ​ദാ​സ്, സൈ​റ ബാ​നു, ക​വി​ത, ധ​ന്യ എ​ന്നി​വ​രാ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ വേ​ണ്ട സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsjaiva krishi students
News Summary - jaiva krishi students-oman-oman news
Next Story