രണ്ട് പതിറ്റാണ്ടിലെ നെഞ്ചുരുക്കങ്ങൾ അവർ ഒരു മണിക്കൂറിൽ പറഞ്ഞൊതുക്കി
text_fieldsമസ്കത്ത്: സുമൈൽ സെൻട്രൽ ജയിലിൽ കഴിഞ്ഞ ദിവസം നടന്നത് കരളലിയിക്കുന്ന രണ്ട് കൂടിക്കാഴ്ചകൾ. ജയിലിൽ കഴിയുന്ന മലയാളികളായ ഷാജഹാനും സന്തോഷ് കുമാറുമാണ് 20 വർഷങ്ങൾക്ക് ശേഷം ആദ്യമായി ബന്ധുക്കളെ കൺനിറയെ കണ്ടത്. തിരുവനന്തപുരം സ്വദേശി ഷാജഹാെൻറ മകൻ ഷമീറും ആലപ്പുഴ അമ്പലപ്പുഴ വളഞ്ഞവഴി സ്വദേശി സന്തോഷ് കുമാറിെൻറ സഹോദരൻ മഹേശനുമാണ് തിങ്കളാഴ്ച രാവിലെ കുടുംബത്തിെൻറ മൊത്തം കണ്ണീരും സങ്കടങ്ങളും വിശേഷങ്ങളുമായി സുമൈൽ സെൻട്രൽ ജയിലിലെത്തിയത്.
മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചകൾക്ക് ശേഷം പരസ്പരം ആശ്വാസവാക്കുകൾ പറഞ്ഞും കെട്ടിപ്പിടിച്ചും അവർ പിരിഞ്ഞു. പിതാവിനെ ഫോേട്ടാകളിൽ കണ്ട ഒാർമ മാത്രമേയുണ്ടായിരുന്നുള്ളൂവെന്ന് ഷമീർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. പിതാവിെൻറ ആരോഗ്യം ക്ഷയിച്ചിരിക്കുന്നു. അദ്ദേഹത്തിെൻറ മോചനത്തിനായി വർഷങ്ങളായി തങ്ങൾ വിവിധ വാതിലുകളിൽ മുട്ടുകയാണ്. ആരോഗ്യസ്ഥിതി പരിഗണിച്ച് വൈകാതെ മോചിതനാകാൻ കഴിയുമെന്നാണ് പ്രതീക്ഷ. എന്നാൽ, കൂടെ ജയിലിൽ അടക്കപ്പെട്ട സന്തോഷ് കുമാറിനെ കൂടി മോചിപ്പിക്കാതെ ജയിലിൽനിന്ന് ഇറങ്ങേണ്ട എന്നാണ് പിതാവിെൻറ തീരുമാനം.
ഇരുവർക്കും ഒന്നിച്ച് മോചനമില്ലെങ്കിൽ ജയിലിൽവെച്ച് തന്നെ മരിച്ചുപിരിയാനാണ് ആഗ്രഹിക്കുന്നതെന്ന് ഷാജഹാൻ പറഞ്ഞതായും ഷമീർ അറിയിച്ചു.ഷമീർ ഉൾപ്പെടെ നാല് മക്കളും ഭാര്യയുമാണ് ഷാജഹാന് നാട്ടിലുള്ളത്. ഷമീർ സൗദിയിൽനിന്നാണ് പിതാവിനെ കാണാനെത്തിയത്.സന്തോഷ് കുമാർ ജയിലിൽ അടക്കപ്പെട്ടതിന് ശേഷവും ഏറെ ദുരിതങ്ങൾ കുടുംബത്തിന് താങ്ങേണ്ടിവന്നതായി മഹേശൻ പറഞ്ഞു.
മകൻ തടവിലായ ദുഃഖത്തിൽ അമ്മയുടെ ശരീരം തളർന്നുപോവുകയും ഏതാനും വർഷം മുമ്പ് അവർ മരിക്കുകയും ചെയ്തു. ഇബ്രയിൽ ജോലി ചെയ്തിരുന്ന മറ്റൊരു സഹോദരൻ ആത്മഹത്യ ചെയ്തു. നാട്ടിൽനിന്നാണ് മഹേശൻ സഹോദരനെ കാണാനെത്തിയത്. സന്തോഷ് കുമാർ അവിവാഹിതനാണ്. സിനാവ് സൂക്കിൽ രണ്ട് ഒമാനികൾ പാകിസ്താൻ പൗരൻമാരാൽ കൊല്ലപ്പെട്ട സംഭവത്തിലാണ് ഇവരെ ജീവപര്യന്തം തടവിനുശിക്ഷിച്ചത്. കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങൾ ഇവർ ജോലി ചെയ്തിരുന്ന കടയിൽ നിന്ന് കണ്ടെത്തിയതോടെ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.സാമൂഹിക പ്രവർത്തകനും ലോക കേരള സഭ അംഗവുമായ തയ്യിൽ ഹബീബിെൻറ ശ്രമഫലമായാണ് ഷാജഹാനും സന്തോഷ് കുമാറിനും ബന്ധുക്കളെ കാണാൻ സാധിച്ചത്. ഷമീറും മഹേശനും ചൊവ്വാഴ്ച രാവിലെ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ഇന്ദ്രമണി പാണ്ഡേയെയും മറ്റു എംബസി ഉദ്യോഗസ്ഥരെയും സന്ദർശിച്ച് സങ്കടമുണർത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
