Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജ​ബ​ൽ ഖു​ഫ്...

ജ​ബ​ൽ ഖു​ഫ് എ​ണ്ണ-​പ്ര​കൃ​തി വാ​ത​ക പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ഇ​ന്ന്

text_fields
bookmark_border
ജ​ബ​ൽ ഖു​ഫ് എ​ണ്ണ-​പ്ര​കൃ​തി വാ​ത​ക പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ഇ​ന്ന്
cancel
camera_alt

ജ​ബ​ൽ ഖു​ഫ് പ​ദ്ധ​തി പ്ര​ദേ​ശം

മ​സ്​​ക​ത്ത്​: എ​ണ്ണ-​പ്ര​കൃ​തി വാ​ത​ക ​മേ​ഖ​ല​യി​ൽ രാ​ജ്യ​ത്തി​െൻറ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ പ​ദ്ധ​തി​യാ​യ 'ജ​ബ​ൽ ഖു​ഫ്' തി​ങ്ക​ളാ​ഴ്​​ച ഉ​ദ്​​ഘാ​ട​നം ചെ​യ്യും. പ്ര​തി​രോ​ധ​കാ​ര്യ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് ശി​ഹാ​ബ് ബി​ൻ താ​രി​ഖ് അ​ൽ സെ​യ്ദ്​ ര​ക്ഷാ​ക​ർ​തൃ​ത്വം വ​ഹി​ക്കും. പ്ര​ധാ​ന എ​ണ്ണ ക്യാ​മ്പാ​യ ഫ​ഹൂ​ദി​ൽ​നി​ന്നും ഏ​ക​ദേ​ശം 50 കി.​മീ അ​ക​ലെ​യാ​ണ്​ പ​ദ്ധ​തി ഒ​രു​ങ്ങു​ന്ന​ത്. രാ​ജ്യ​ത്തി​െൻറ എ​ണ്ണ​യു​ടെ​യും വാ​ത​ക​ത്തി​െൻറ​യും വ​ർ​ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ ഈ ​പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. എ​ണ്ണ-​വാ​ത​ക ഉ​ൽ​പാ​ദ​ന പ്ലാ​ൻ​റ്​ നി​ർ​മാ​ണം, 33 എ​ണ്ണ, വാ​ത​ക ഉ​ൽ​പാ​ദ​ന കി​ണ​റു​ക​ൾ കു​ഴി​ക്ക​ൽ, 45 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തി​നു​ള്ള സ്​​​റ്റേ​ഷ​ൻ സ്ഥാ​പി​ക്ക​ൽ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന വി​ശാ​ല​മാ​യ പ​ദ്ധ​തി​യാ​ണി​തെ​ന്ന്​ ജ​ബ​ൽ-​ഖു​ഫ്​ പ​ദ്ധ​തി ഡ​യ​റ​ക്​​ട​ർ എ​ൻ​ജി​നീ​യ​ർ മു​നീ​ർ ബി​ൻ ഖാ​മി​സ് അ​ൽ ഹ​മ്മാ​ദി പ​റ​ഞ്ഞു. 2.6 ശ​ത​കോ​ടി യു.​എ​സ്​ ഡോ​ള​റാ​ണ്​ പ​ദ്ധ​തി​ക്കാ​യി ചെ​ല​വ്​​വ​രു​ന്ന​ത്. പ​ദ്ധ​തി പ്ര​തി​ദി​നം അ​ഞ്ചു​ ദ​ശ​ല​ക്ഷം ക്യു​ബി​ക് മീ​റ്റ​ർ വാ​ത​ക​വും പ്ര​തി​ദി​നം 20,000 ബാ​ര​ൽ അ​സം​സ്‌​കൃ​ത എ​ണ്ണ​യും ഉ​ൽ​പാ​ദി​പ്പി​ക്കു​മെ​ന്ന് മു​നീ​ർ ബി​ൻ ഖാ​മി​സ് അ​ൽ ഹ​മ്മാ​ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inauguration
News Summary - Jabal Khuf Oil-Natural Gas Project Inauguration Today
Next Story