Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജബൽ അൽ അഖ്ദർ പാത തകർന്നു; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

text_fields
bookmark_border
ജബൽ അൽ അഖ്ദർ പാത തകർന്നു; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
cancel
camera_alt

ബിർഖാത്ത് അൽ മൗസിനെയും ജബൽ അഖ്ദറിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാത മഴയിൽ തകർന്നപ്പോൾ

മസ്കത്ത്: ബിർഖാത്ത് അൽ മൗസിനെയും ജബൽ അഖ്ദറിനെയും ബന്ധിപ്പിക്കുന്ന പ്രധാന മലനിര പാതയിൽ വാദി കുത്തിയൊഴുകിയതിനെ തുടർന്ന് റോഡ് ഭാഗികമായി തകർന്നു. റോഡിന്റെ ഒരു വശം താഴേക്ക് കുത്തിയൊലിച്ചുപോയി. ഇതോ​ടെ പാത ഭാഗികമായി അടച്ചതായി ഗതാഗത, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം അറിയിച്ചു.വാദി അൽ മൈദീൻ പ്രദേശത്തെ പ്രളയ ജലം റോഡിന്റെ ചില ഭാഗങ്ങളെ ബാധിച്ചതായും ടാറിങ്ങ് പാളികൾ തടർന്നതായും നാശനഷ്ടങ്ങൾ ഉണ്ടായതായും അധികൃതർ വ്യക്തമാക്കി.

സംഭവസ്ഥലത്ത് ഉടൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചു. പാതയിൽ ഒരു ലൈൻ പൂർണമായും അടച്ചു.യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഒരു ലൈനിലൂടെ മാത്രമാണ് ഗതാഗതം കടത്തിവിടുന്നത്. റോഡ് പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി പ്രത്യേക വിദഗ്ധ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jabal Al Akhdar road collapses; traffic restrictions imposed
Next Story