Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൾഫ് ടൂറിസം കാപിറ്റൽ പദവി കരസ്ഥമാക്കി ജബൽ അഖ്ദർ

text_fields
bookmark_border
news
cancel

മസ്കത്ത്: ഒമാനിലെ അൽ ദാഖിലിയ ഗവർണറേറ്റിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ജബൽ അഖ്ദറിനെ 2027-ലെ ഗൾഫ് ടൂറിസം കാപിറ്റലായി തെരഞ്ഞെടുത്തു. ബഹ്റൈനിൽ നടന്ന ജി.സി.സി ടൂറിസം മന്ത്രിതല സമിതിയുടെ പത്താമത് യോഗത്തിലാണ് പ്രഖ്യാപനം. പ്രകൃതിസൗന്ദര്യം, സമ്പന്നമായ സാംസ്കാരിക-കാർഷിക പൈതൃകം, വൈവിധ്യമാർന്ന വിനോദസഞ്ചാര അനുഭവങ്ങൾ എന്നിവ പരിഗണിച്ചാണ് ജബൽ അഖ്ദറിന് ഈ അംഗീകാരം നൽകിയത്.

ഒമാനിലെയും ഗൾഫ് മേഖലയിലെയും പ്രധാന വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ജബൽ അഖ്ദറിന്റെ പ്രാധാന്യം കൂടുതൽ ഉയർത്തുന്നതാണ് ഈ പദവി. പ്രദേശത്തിന്റെ പ്രകൃതി, സംസ്കാരം, കാർഷിക പാരമ്പര്യം എന്നിവ ലോകത്തിന് മുന്നിൽ കൂടുതൽ പരിചയപ്പെടുത്താനും അംഗീകാരം വഴിയൊരുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jabal Akhdar wins the title of Gulf Tourism Capital
Next Story